സിസ്റ്റർ ലിനിയെ അനുസ്‌മരിച്ചു

സിസ്റ്റർ ലിനി അനുസ്മരണം ഡോ. ജസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ നിപാ വൈറസ് പ്രതിരോധ സേവനത്തിനിടെ മരിച്ച സിസ്റ്റർ ലിനിയുടെ ഓർമദിനമായ ശനിയാഴ്ച ആറ്റിങ്ങലിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ കേരള  ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയ (സിഐടിയു)ന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്. സ്മൃതിജ്വാലയും തെളിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ജസ്റ്റിൻ ജോസ് ഉദ്ഘാടനം ചെയ്തു.  ദിലീപ് കുമാർ, അശ്വതി,  സുരേഷ് കുമാർ,  ജീജ, സുധീഷ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News