ചില്‍ഡ്രന്‍സ് ഫെസ്റ്റിനൊപ്പം 
കൗതുകമായി പ്രദര്‍ശനമേള



തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജിലെ ചിൽഡ്രൻസ് ഫെസ്റ്റിനൊപ്പം കുട്ടികൾക്ക് കൗതുകക്കാഴ്ചയൊരുക്കി പ്രദർശന മേള. നിർമിത ബുദ്ധി, വെർച്വൽ റിയാലിറ്റി, ത്രീഡി പ്രിന്റിങ്‌, ആർട്ട് ആൻഡ് ക്രാഫ്റ്റ് തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള സ്റ്റാളുകൾ എക്‌സ്‌പോയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളെ സാങ്കേതികവിദ്യയുടെ നവീനതലങ്ങൾ പരിചയപ്പെടുത്താൻ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമാണ് റിയാലിറ്റി സ്റ്റേഷൻ ഒരുക്കിയത്.  കോവളം ആർട്ട് ആൻഡ് ക്രാഫ്റ്റ്  വില്ലേജ് ഒരുക്കിയ പ്രദർശനമേളയിലും കുട്ടികളും മുതിർന്നവരും പങ്കാളികളായി. മേള കാണാനെത്തിയവരെ കളിമണ്ണുകൊണ്ട് ചെറിയ വസ്തുക്കൾ നിർമിക്കുന്നത് പരിചയപ്പെടുത്തിയാണ് ക്രാഫ്റ്റ് വില്ലേജിലെ ഉദ്യോഗസ്ഥനായ ശിവപ്രസാദ് തിരികെയയച്ചത്. Read on deshabhimani.com

Related News