കാട്ടാക്കട ഇനി ഫുൾ ഓൺ സോളാർ



കാട്ടാക്കട  കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി അഞ്ച് പഞ്ചായത്തിലായി 56 സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചതായി ഐ ബി സതീഷ് എംഎൽഎ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യഘട്ടം ഉദ്ഘാടനം മന്ത്രി കൃഷ്‌ണൻകുട്ടി 24ന് കാട്ടാക്കടയിൽ നിർവഹിക്കും. 56 സ്ഥാപനത്തിലായി 455 കിലോ വാട്‌സ്‌ കപ്പാസിറ്റിയുള്ള സോളാർ നിലയങ്ങളാണ് സ്ഥാപിക്കുന്നത്.  സംസ്ഥാന ഗവ. ബജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി മൂന്നു കോടി ചെലവിലാണ്‌ പദ്ധതി. സോളാർ നിലയങ്ങളിൽ നിന്നും 6.4 ലക്ഷം യൂണിറ്റ് വൈദ്യുതി ഒരു വർഷം ഉൽപ്പാദിപ്പിക്കാനാകും. കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം ഒരു വർഷം 510 ടൺ കുറയ്‌ക്കാനാകും.  ഇതുകൂടാതെ സ്ഥാപനങ്ങൾക്ക് വൈദ്യൂതി നിരക്ക്‌ കുറയ്‌ക്കാനും ഈ തുക മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും കഴിയും. പദ്ധതി കെഎസ്ഇബിഎല്ലിന്റെ റീസ് വിഭാഗം വഴിയാണ് നടപ്പാക്കുന്നത്. കാർബൺ ന്യൂട്രൽ കാട്ടാക്കട എന്ന ലക്ഷ്യത്തിനൊപ്പം  ഊർജ്ജ സ്വയംപര്യാപ്ത മണ്ഡലം കൂടിയാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നതെന്നും ഐ ബി സതീഷ്‌ പറഞ്ഞു. Read on deshabhimani.com

Related News