കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കി പള്ളിക്കൽ പഞ്ചായത്ത്

പള്ളിക്കലിൽ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം വി ജോയി എംഎൽഎ നിർവഹിക്കുന്നു


കിളിമാനൂർ വേനൽചൂട് കനക്കുന്നതിന് മുൻപേ കുടിവെള്ളം ഉറപ്പാക്കി പള്ളിക്കൽ പഞ്ചായത്ത് ജനസേവനത്തിന്റെ മാതൃക കാട്ടി. ജലജീവൻ മിഷന്റെ ഭാഗമായി പള്ളിക്കൽ പഞ്ചായത്ത് പരിധിയിലെ രണ്ട് കുടിവെള്ള പദ്ധതികൾ വി  ജോയി എംഎൽഎ ഉദ്ഘാടനം ചെയ്തു.  പതിനൊന്നാം വാർഡിൽ ഉൾപ്പെട്ട ആരാമം കുടിവെള്ള പദ്ധതി, പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട ഇടവേലിക്കൽ കുടിവെള്ള പദ്ധതി എന്നിവയാണ് യാഥാർഥ്യമായത്.  വേനൽകാലത്തിന് മുൻപേ പദ്ധതി പൂർത്തീകരിച്ചതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികൾ.  പഞ്ചായത്ത്  പ്രസിഡന്റ് എം ഹസീന  അധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം  ടി ബേബി സുധ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം മാധവൻകുട്ടി സ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ് എസ് ബിജു, എസ് ഷീബ, രമ്യ ആർ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News