ഗർഭിണികളുടെ പരിചരണത്തിന്‌ മാർഗനിർദേശം



തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഗർഭിണികളുൾപ്പെടെ കോവിഡ് പോസിറ്റീവാകുന്ന രോഗികൾക്ക് അതത് ആശുപത്രികളിൽ ഐസൊലേഷൻ സൗകര്യമൊരുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശം. അടിയന്തര ചികിത്സ ആവശ്യമുള്ള ഗർഭിണികളെ മാത്രമേ എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്യാവൂ എന്നും ഉത്തരവിൽ നിർദേശിച്ചു.  കോവിഡ് പോസിറ്റീവാകുന്ന ഗർഭിണികളുടെ പ്രസവം, സിസേറിയൻ അടക്കമുള്ള ചികിത്സാസൗകര്യങ്ങൾ ജില്ലയിലെ എല്ലാ സ്വകാര്യ മെഡിക്കൽ കോളേജുകളിലും സജ്ജമാക്കണമെന്നും, ഉത്തരവിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും  കലക്ടറുടെ ഉത്തരവിൽ പറയുന്നു.   Read on deshabhimani.com

Related News