കല്ലിയൂർ പഞ്ചായത്തിൽ ക്യാൻസർ 
രോഗികൾക്കുള്ള ധനസഹായം മുടങ്ങി



നേമം കല്ലിയൂർ പഞ്ചായത്തിൽ ക്യാൻസർ രോഗികൾക്കുള്ള ധനസഹായം മുടങ്ങി. ക്യാൻസർ രോഗികൾക്ക് പഞ്ചായത്ത് നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാത്തത്തു കാരണം മടങ്ങി. നിർധനരായ ക്യാൻസർ രോഗികൾക്ക് ചികിത്സാ സഹായമായി ആയിരം രൂപയാണ് പഞ്ചായത്ത് നൽകി വന്നത്. പലവട്ടം പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയതിന് ശേഷം ലഭിച്ച തുച്ഛമായ തുകയുടെ ചെക്കുമായി ബാങ്കിലെത്തിയ പന്ത്രണ്ടാം വാർഡിലെ താമസക്കാരനായ സുരേന്ദ്രനും പതിനൊന്നാം വാർഡിലെ താമസക്കാരിയായ ജയാംബികയും ബാങ്കിലെത്തിയപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ട് തുക ലഭിക്കാതെ നിരാശയോടെ മടങ്ങേണ്ടിവന്നു. പഞ്ചായത്തിലെ വളരെ പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി രൂപീകരിച്ച  പദ്ധതിയാണ് ബിജെപി നേതൃത്വം നൽകുന്ന ഭരണ സമിതി അനർഹരായവർക്ക് സഹായം അനുവദിച്ചതിലൂടെ അട്ടിമറിക്കപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്റ് തന്റെ ഇഷ്ടക്കാർക്ക്  അനധികൃതമായി ധനസഹായം അനുവധിച്ചതായാണ് പരാതി. ഏതാനും മാസങ്ങൾക്ക് മുമ്പ്‌ ഉദ്യോഗസ്ഥ അറിയാതെ വ്യാജ ഐഡി നിർമിച്ച് ബില്ലുകൾ പാസാക്കിയത് വൻ വിവാദമായിരുന്നു.  ബിജെപി ഭരിക്കുന്ന കല്ലിയൂർ പഞ്ചായത്തിൽ ക്യാൻസർ രോഗികൾക്ക് മാത്രമായി നൽകേണ്ട സഹായധനം ഭരണ സമിതി രാഷ്ട്രീയ ലക്ഷ്യത്തോടെ അനർഹരായവർക്ക്‌  നൽകിയതിനാലാണ് നിർധനരായ ക്യാൻസർ രോഗികൾക്ക് സഹായം ലഭ്യമാക്കാത്തത്‌ എന്നും അർഹരായവർക്ക് എത്രയും പെട്ടെന്ന് ധനസഹായം വിതരണം ചെയ്യാൻ അധികൃതർ തയ്യാറാകണമെന്നും അനധികൃതമായി സഹായം കൈപ്പറ്റിയവരിൽനിന്ന്‌ പിഴ സഹിതം തുക ഇടാക്കണമെന്നും  ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം വെള്ളായണി ലോക്കൽ കമ്മിറ്റിക്ക്‌ വേണ്ടി സെക്രട്ടറി എസ് ജയചന്ദ്രൻ പ്രസ്താവനയിലൂടെ അറിയിച്ചു. Read on deshabhimani.com

Related News