നഗരസഭയിൽ കോവിഡ്‌ 
കൺട്രോൾ റൂം തുറന്നു



തിരുവനന്തപുരം കോവിഡ്‌ വ്യാപനം രൂക്ഷമാകുന്നതിനാൽ നഗരസഭയിൽ 24 മണിക്കൂറും സജീവമായ കോവിഡ്‌ കൺട്രോൾ റൂം പ്രവർത്തനം പുനരാരംഭിച്ചു. കോവിഡിന്റെ ഒന്ന്‌, രണ്ട്‌ തരംഗ സമയത്തും കൺട്രോൾ റൂം തുറന്നിരുന്നു. നഗരത്തിൽ രോഗബാധിതരായ നിരവധി പേർക്ക്‌ സഹായം നൽകാൻ ഇത്‌ പ്രയോജനപ്പെട്ടിരുന്നു.  സഹായം ആവശ്യമുള്ളവർക്ക്‌ 24 മണിക്കൂറും മൊബൈൽ മെഡിക്കൽ സേവനം, ആംബുലൻസ്‌ സൗകര്യം, മറ്റ്‌ മെഡിക്കൽ സേവനങ്ങൾ, അടിയന്തര ആവശ്യങ്ങൾ എന്നിവയ്‌ക്കായി കൺട്രോൾ റൂമിൽ വിളിക്കാമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. ഫോൺ നമ്പർ: 0471 2377702, 0471 2377706, 9496434430.   Read on deshabhimani.com

Related News