സർഗവസന്തമായി സ്‌പെഷ്യൽ 
സ്‌കൂൾ കലോത്സവം

ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ ജേതാക്കളായ അമരവിള കാരുണ്യ സ്‌പെഷ്യൽ സ്‌കൂൾ


തിരുവനന്തപുരം   പരിമിതികളെ വെല്ലുവിളിച്ച്‌ സർഗവസന്തം വിരിഞ്ഞ ജില്ലാ സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ ജൂനിയർ വിഭാഗത്തിൽ അമരവിള കാരുണ്യ സ്‌പെഷ്യൽ സ്‌കൂളും സീനിയർ വിഭാഗത്തിൽ ഷാലോം സ്‌പെഷ്യൽ സ്‌കൂളും ജേതാക്കളായി.ജില്ലയിലെ വിവിധ സ്‌പെഷ്യൽ സ്‌കൂളുകളിലെ മുന്നൂറിലധികം കലാപ്രതിഭകൾ മാറ്റുരച്ചു. ലളിതഗാനം, നാടോടിനൃത്തം, മോഹിനിയാട്ടം, ചിത്രരചന, പെയിന്റിങ്, ഉപകരണ സംഗീതം എന്നീ വ്യക്തിഗത ഇനങ്ങളിലും സംഘഗാനം, സംഘനൃത്തം, ദേശഭക്തിഗാനം എന്നീ ഗ്രൂപ്പ്‌ ഇനങ്ങളിലും മത്സരം നടന്നു.  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. നഗരസഭാ വിദ്യാഭ്യാസ കായിക ക്ഷേമസമിതി അധ്യക്ഷ എസ്‌ എസ്‌ ശരണ്യ അധ്യക്ഷയായി. ഡിഇഇ ജെ തങ്കമണി, എൻ കെ റാണി വിദ്യാധരൻ, ആർ ഷിബു എന്നിവർ സംസാരിച്ചു. സമാപനം എസ്‌ എസ്‌ ശരണ്യ  ഉദ്‌ഘാടനം ചെയ്‌തു. ആർഡിഡി കെ സുധ അധ്യക്ഷയായി. ജൂനിയർ വിഭാഗത്തിൽ ജിഎച്ച്‌എസ്‌എസ്‌ വഞ്ചിയൂരും സീനിയർ വിഭാഗത്തിൽ വഴുതക്കാട്‌ റോട്ടറി ഇൻസ്റ്റിറ്റ്യൂട്ടും രണ്ടാം സ്ഥാനം നേടി.     Read on deshabhimani.com

Related News