ഖാദിത്തൊഴിലാളികൾ സത്യഗ്രഹം നടത്തി

ഖാദി ഗ്രാമ വ്യവസായ കമീഷൻ ആസ്ഥാനത്തു നടത്തിയ സത്യഗ്രഹം സിഐടിയു സംസ്ഥാന സെക്രട്ടറി 
കെ എസ് സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം ഖാദി പ്രചാരണ സംരക്ഷണ പ്രക്ഷോഭ വാരാചരണത്തിന്റെ ഭാഗമായി ഖാദി തൊഴിലാളികൾ കേന്ദ്ര ഖാദി കമീഷൻ സംസ്ഥാന ഓഫീസിനു മുന്നിൽ സത്യഗ്രഹം നടത്തി. ഖാദി മേഖലയെ നവീകരിച്ച്‌ സംരക്ഷിക്കുക, കേന്ദ്ര സർക്കാർ ഖാദി മേഖലയ്‌ക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കുക, തൊഴിലും കൂലിയും ഉറപ്പു വരുത്തുക, ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പുതുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയന്റെ നേതൃത്വത്തിലായിരുന്നു സത്യഗ്രഹം. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ്‌ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ എസ്‌ പുഷ്‌പലത, ഖാദി ഫെഡറേഷൻ സംസ്ഥാന ട്രഷറർ കെ പി രണദിവെ, ജില്ലാ സെക്രട്ടറി ആർ സതീഷ്‌കുമാർ, എം എസ്‌ ബോസ്‌, സി കെ ബിന്ദു, സൗദാമിനി, സുജാത, അംബിക എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News