ടിഎൻബിയുടെ വായ്പാ കൊള്ളയ്ക്കെതിരെ ധർണ നടത്തി

തമിഴ്നാട് മെർക്കെന്റെയിൽ ബാങ്കി​ന്റെ വായ്പാകൊള്ളയ്ക്കെതിരെ നടന്ന ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ ഉദ്ഘാടനം ചെയ്യുന്നു


നേമം തമിഴ്നാട് മെർക്കെന്റെയിൽ ബാങ്ക് അധികൃതരും റിയൽ എസ്റ്റേറ്റ് മാഫിയകളും തമ്മിലുള്ള അവിഹിത ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും വായ്പ തിരികെ അടച്ചവർക്ക് രേഖകൾ മടക്കി നൽകണമെന്നും ആവശ്യപ്പെട്ട് ബാലരാമപുരത്ത് വ്യാപാരികൾ ധർണ നടത്തി. ബാങ്കിന്റെ  പണക്കൊള്ളയിൽ പ്രതിഷേധിച്ച്  കൊടിനടയിൽ പ്രവർത്തിക്കുന്ന കോട്ടുകാൽ ശാഖയ്ക്കു മുന്നിലായിരുന്നു പ്രതിഷേധം. ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി എം ബാബുജാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറും സമിതി നേതാക്കളും ബാങ്കധികൃതരുമായി നടത്തിയ ചർച്ചയിൽ വ്യാഴാഴ്ച രേഖകൾ തിരികെ നൽകാമെന്നറിയിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ജില്ലാ ട്രഷറർ പി എൻ മധു, വൈസ് പ്രസിഡന്റ് ആദർശ് ചന്ദ്രൻ, ഫ്രെഡറിക് ഷാജി, വി ബിന്ദു, എസ് കെ സുരേഷ് ചന്ദ്രൻ, സതീഷ്‌കുമാർ, എസ് രാജശേഖരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News