മാധവവിലാസം 
എച്ച്‌എസ്‌എസിൽ സപ്തതി മന്ദിരം

മാധവ വിലാസം സ്കൂൾ സപ്തതി മന്ദിരം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു


വെഞ്ഞാറമൂട് സപ്തതിയുടെ നിറവിൽ തുണ്ടത്തിൽ മാധവവിലാസം എച്ച്‌എസ്‌എസിൽ നിർമിച്ച ബഹുനിലമന്ദിരം പൊതു വിദ്യാഭ്യാസമന്ത്രി  വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്‌തു. ആറ്‌ ക്ലാസ്‌ മുറി ഉൾപ്പെടെയുള്ളതാണ്‌ മന്ദിരം. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സ്കൂൾ മാനേജർ ഡോ. കെ മോഹൻകുമാർ, ഡിഇഒ സിയാദ്, ചെമ്പഴന്തി ബാങ്ക് പ്രസിഡന്റ് അണിയൂർ പ്രസന്നകുമാർ, പിടിഎ പ്രസിഡന്റ് വി അജിത, കണിയാപുരം ബിആർസി ബിപിസി ചാർജ് എസ് മധുസൂദനക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി എൽ രാജീവ് സ്വാഗതവും എച്ച്‌എം പി ഗീത നന്ദിയും പറഞ്ഞു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് വാങ്ങിയ ജെ പ്രിയങ്കയെ അനുമോദിച്ചു. Read on deshabhimani.com

Related News