‘സഹായി' ആംബുലൻസ് 
ലോഗോ പ്രകാശിപ്പിച്ചു

സഹായി ആംബുലൻസ് ലോഗോ കെ പി പ്രമോഷും അഡ്വ. ആർ ജയദേവനും ചേർന്ന് പ്രകാശിപ്പിക്കുന്നു


നെടുമങ്ങാട്  കോവിഡാനന്തര സന്നദ്ധ പ്രവർത്തനങ്ങൾക്കായി നെടുമങ്ങാട് ജില്ലാ ആശുപത്രിക്കായി ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക്‌ കമ്മിറ്റി വാങ്ങിയ ‘സഹായി’ ആംബുലൻസുകളുടെ ലോഗോ പ്രകാശിപ്പിച്ചു. രണ്ട് ആംബുലൻസാണ് കിടപ്പുരോഗികൾക്കായി വാങ്ങിയത്.ലോഗോ പ്രകാശനം ഡിവെെഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷും സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ.ആർ ജയദേവനും ചേർന്ന് നിർവഹിച്ചു. മികച്ച കോവിഡ് പ്രതിരോധ പ്രവർത്തകരായ ഡിവൈഎഫ്ഐ വളന്റിയർമാരെ യോഗത്തിൽ ആദരിച്ചു.  സംസ്ഥാനകമ്മിറ്റി അംഗം പ്രതിൻസാജ് കൃഷ്ണ, ജില്ലാ വൈസ് പ്രസിഡന്റ് എസ് ആർ ഷൈൻലാൽ, ബ്ലോക്ക് സെക്രട്ടറി എൽ എസ് ലിജു, ജില്ലാ കമ്മിറ്റി അംഗം ജെ യഹിയ, ബ്ലോക്ക് പ്രസിഡന്റ് എസ് കവിരാജ്, ട്രഷറർ മനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News