വനാവരണ ലക്ഷ്യം കൈവരിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ഏഴു നഗരവനങ്ങളുടെ ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ
ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നു


 തിരുവനന്തപുരം ദേശീയ വനാവരണ ലക്ഷ്യം സംസ്ഥാനം വൈകാതെ കൈവരിക്കുമെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ. കേരളത്തിന്റെ വനാവരണം 29.5 ശതമാനമാണ്. ശേഷിക്കുന്ന നാലുശതമാനം വനാവരണം വർധിക്കാൻ ഇതരപ്രദേശത്തെ വനവൽക്കരണ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തുന്ന  പദ്ധതികൾ നടപ്പാക്കുകയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോർപറേഷൻ പരിധിയിലെ ഏഴു നഗരവനങ്ങളുടെ ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഫോറസ്ട്രി ക്ലബ്ബും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. കൗൺസിലർ ചെമ്പഴന്തി ഉദയൻ, ഇ പ്രദീപ്കുമാർ, ത്യാഗരാജൻ, ജെ ആർ അനി, സന്തോഷ്‌കുമാർ, ജയാബിനി, ഡോ.എസ് അനിൽ കുമാർ, ലാൽ പ്രസാദ്, ഡി പ്രേംരാജ്, ചെമ്പഴന്തി ശശി, എ പി പ്രസന്നൻ, ഒ എച്ച് സീന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News