പഴകിയ ഭക്ഷണം പിടിച്ചു
മാലിന്യം തള്ളിയ ഓട്ടോയും



തിരുവനന്തപുരം   കോർപറേഷൻ ഹെൽത്ത് വിഭാഗം കരമന, തമ്പാനൂർ, പേട്ട, വലിയതുറ, സെക്രട്ടറിയറ്റ് എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. കിള്ളിപ്പാലം ജയൻസ് തട്ടുകട, സബ്‌വേ എവിഎസ് റെസ്റ്റോറന്റ്‌, ബേക്കറി ജങ്‌ഷൻ എന്നിവിടങ്ങളിൽനിന്ന്‌ പഴകിയ ഭക്ഷണം പിടിച്ചെടുത്തു നശിപ്പിച്ചു. അപാകം കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. വലിയതുറ സെന്റ്‌ സേവ്യേഴ്സ് നഗർ ജങ്‌ഷന് സമീപം അനധികൃതമായി മാലിന്യം തള്ളിയ പിക് അപ് ഓട്ടോ (കെഎൽ -01- സിഎൻ -2776) നഗരസഭാ ഹെൽത്ത് സ്ക്വാഡ് പിടിച്ചെടുത്തു. വരുംദിവസങ്ങളിലും ഹോട്ടലുകളിലും റെസ്റ്റോറൻറുകളിലും ആരോഗ്യവിഭാഗത്തിന്റെ പരിശോധന ഉണ്ടായിരിക്കുമെന്നും അപാകം പരിഹരിച്ചില്ലെങ്കിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.  Read on deshabhimani.com

Related News