ഇനി ജോർജിന്റെ കഥ വായിക്കാം

മൃഗശാലയിലെ കടുവ ജോർജ്ജിന്റെ പുസ്‌തകം എ ഖയറുന്നിസ ഡോ. ജേക്കബ് അലക്സാണ്ടറിന് നൽകി പ്രകാശിപ്പിക്കുന്നു


തിരുവനന്തപുരം മൃഗശാലയിലെ "ജോർജ്' കടുവയുടെ കഥ പറയുന്ന "ദി മിസ്റ്റീരിയസ് ജേർണൽ ഓഫ് മിസ്റ്റർ കാർബൺ ക്രോ ദി സ്റ്റോറി ഓഫ് ജോർജ്' പുസ്തകം പ്രകാശിപ്പിച്ചു. വെള്ളിയാഴ്‌ച വൈകിട്ട്‌ വഴുതക്കാടുള്ള ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലയൻസ് ഫ്രാൻസൈസ്  ട്രിവാൻഡ്രത്തിൽ എഴുത്തുകാരി ഖയറുന്നിസ എ മൃഗശാലയിലെ ചീഫ് വെറ്ററിനറി സർജൻ ഡോ. ജേക്കബ് അലക്സാണ്ടറിന്‌ നൽകിയാണ് പ്രകാശിപ്പിച്ചത്‌. ഫ്രഞ്ച്, ഇംഗ്ലീഷ്  ഭാഷകളിൽ പുറത്തിറങ്ങുന്ന ദ്വിഭാഷാ പുസ്തകം ഫ്രാൻസിലെ ‘Le verger des Hesperides' ആണ് പ്രസിദ്ധീകരിച്ചത്. ജെറോം ഗോർഡനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 2019-ൽ ആണ്‌ ക്ലെയർ ലെ മിഷേൽ തിരുവനന്തപുരത്ത്‌ എത്തുന്നത്. മൃഗശാല സന്ദർശിച്ചപ്പോൾ ഡോ. ജേക്കബ് അലക്സാണ്ടറാണ്  ജോർജ്‌ കടുവയ്‌ക്കൊപ്പം  മറ്റു മൃഗങ്ങളെയും ഇവർക്ക്‌ പരിചയപ്പെടുത്തിയത്. ഫ്രാൻസിലേക്ക് മടങ്ങിയെത്തിയ ക്ലെയർ "ദി സ്റ്റോറി ഓഫ് ജോർജ്‌' എഴുതി.  2021 ഡിസംബറിലാണ്‌ ജോർജ് കടുവ മരിച്ചത്‌. ഫ്രാൻസിലെ സ്കൂളുകളിൽ ജോർജിന്റെ കഥ പഠിപ്പിക്കുന്നുണ്ട്.   Read on deshabhimani.com

Related News