കർഷകരുടെ രാജ്‌ഭവൻ
മാർച്ച്‌ 26ന്‌



തിരുവനന്തപുരം ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഓർമദിനമായ നവംബർ 26-ന് കേന്ദ്രസർക്കാരിന്റെ കർഷകവഞ്ചനയ്ക്കെതിരെ രാജ്യവ്യാപകമായി രാജ്ഭവനുകൾക്ക്‌ മുന്നിലേക്ക് കർഷകർ മാർച്ച് സംഘടിപ്പിക്കും.   സ്വാമിനാഥൻ കമീഷൻ നിർദേശിച്ച  താങ്ങുവില നിയമം വഴി നടപ്പിലാക്കുക, വൈദ്യുതി ബിൽ പിൻവലിക്കുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കാർഷികകടം എഴുതിത്തള്ളുക, പെൻഷൻ തുക വർധിപ്പിക്കുക, വിള ഇൻഷുറൻസ് പദ്ധതി നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ച്‌.  കേരളത്തിൽ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ രാജ്ഭവനുമുന്നിലേക്ക് നടക്കുന്ന മാർച്ചിൽ 5,000 കർഷകർ പങ്കെടുക്കും. കേരള കർഷക സംഘം, കിസാൻ സഭ, കർഷകയൂണിയൻ (എം), കിസാൻ ജനത (എസ്), കിസാൻ ജനത (എൽജെഡി), കർഷക കോൺഗ്രസ് (എസ്), കേരള കർഷക യൂണിയൻ (സ്‌കറിയ), ജനാധിപത്യ കർഷക യൂണിയൻ, നാഷണലിസ്റ്റ് കിസാൻസഭ എന്നീ സംഘടനകളാണ് സംയുക്ത കർഷകസമിതിയിൽ ഉള്ളത്. മ്യൂസിയത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. സംയുക്ത കർഷക സമിതി യോഗത്തിൽ ജില്ലാ ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. കൺവീനർ കെ സി  വിക്രമൻ സംസാരിച്ചു. Read on deshabhimani.com

Related News