മന്ത്രി പാറശാല ഡിപ്പോ സന്ദർശിച്ചു

ഗതാഗതമന്ത്രി ആന്റണി രാജു പാറശാല ഡിപ്പോ സന്ദർശിക്കുന്നു


പാറശാല ഗതാഗതമന്ത്രി ആന്റണി രാജു പാറശാല കെഎസ്ആർടിസി ഡിപ്പോ സന്ദർശിച്ചു. വിവിധ ഡിപ്പോകളിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇടിച്ചക്കപ്ലാമൂട്ടിൽ റീജണൽ വർക്ക്ഷോപ്പിനായി വാങ്ങിയിരുന്ന എട്ടര ഏക്കർ സ്ഥലവും മന്ത്രി സന്ദർശിച്ചു.    എംഎൽഎ നൽകിയ നിവേദന പ്രകാരം അവിടെ കെഎസ്ആർടിസി സ്വന്തം നിലയ്ക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വകുപ്പുമായി സഹകരിച്ചുകൊണ്ടോ  സ്ഥാപനം തുടങ്ങുന്നത് സംബന്ധിച്ച് ആലോചിക്കാമെന്ന് മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ബസുകൾ അനുവദിച്ചു നൽകാമെന്നും മന്ത്രി അറിയിച്ചു.   സി കെ ഹരീന്ദ്രൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ, പഞ്ചായത്ത് പ്രസിഡന്റ്‌ എൽ മഞ്ജുസ്മിത, ജില്ലാ പഞ്ചായത്ത് അംഗം വി ആർ സലൂജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ആർ ബിജു,  കെഎസ്ആർടിസി ഇഡിഓ പ്രദീപ്കുമാർ, സൗത്ത് സോൺ ഇഡി അനിൽകുമാർ, എസ് അജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News