അഴിമതിരഹിത സിവിൽ സർവീസിനായി അണിനിരക്കുക: എൻജിഒ യൂണിയൻ



ആറ്റിങ്ങൽ അഴിമതി രഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസിനായി അണിനിരക്കണമെന്ന്  എൻജിഒ യൂണിയൻ ആറ്റിങ്ങൽ ഏരിയ  സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ആർ വേണു നായർ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി ആർ എസ് സുരേഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബി നൗഷാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം അജിത് സേവ്യർ വർഗീസ് പങ്കെടുത്തു.  ഭാരവാഹികൾ: ആർ വേണു നായർ (പ്രസിഡന്റ്), ജി സന്തോഷ്,  എസ് കെ  ഷജീല, പ്രശാന്ത് (സെക്രട്ടറിമാർ), വി എസ് അഖിൽ, ആർ റണ്ണിമോൻ (ജോയിന്റ് സെക്രട്ടറിമാർ),  ബി നൗഷാദ് (ട്രഷറർ). Read on deshabhimani.com

Related News