കടൽത്തീരം ശുചീകരിച്ചു

വർക്കല പാപനാശം ബീച്ച്‌ വർക്കല ഡിവൈഎസ്‌പി നിയാസിന്റെ നേതൃത്വത്തിൽ ശുചീകരിക്കുന്നു


  ചിറയിൻകീഴ്/ വർക്കല ലോക കടൽത്തീര ശുചീകരണ ദിനത്തോടനുബന്ധിച്ച്  വർക്കല പാപനാശം, മര്യനാട്, പുതുക്കുറിച്ചി കടൽത്തീരങ്ങൾ ശുചീകരിച്ചു. വർക്കല നഗരസഭയും പൊലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനും ചേർന്നാണ്‌ ശുചീകരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്‌.  വർക്കല പാപനാശം ബീച്ചിൽ ഡിവൈഎസ്‌പി നിയാസ് ഉദ്‌ഘാടനം ചെയ്തു. ഇൻസ്പെക്ടർ കെ കണ്ണൻ, മെമ്പർ അജയൻ എന്നിവർ പങ്കെടുത്തു. മര്യനാട് കടൽത്തീരം എസ്‌ഐമാരായ മുഹമ്മദ് താഹ, ജോൺ ബേസിൽ ഫെർണാണ്ടസ്, എഎസ്ഐ റിയാസ് എന്നിവർ നേതൃത്വം നൽകി. പുതുക്കുറിച്ചി കടൽത്തീരശുചീകരണത്തിന്‌ ഷാജി, ജ്യോതി എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News