ഭാരത് ബന്ദിൽ നോൺ ബാങ്കിങ്‌ 
ജീവനക്കാരും

നോൺ ബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ(സിഐടിയു) തിരുവനന്തപുരം മേഖല പ്രവർത്തക യോഗം സിഐടിയു സംസ്ഥാന പ്രിസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം സംയുക്ത കിസാൻ മോർച്ച ആഹ്വാനംചെയ്‌ത 27ന്റെ ഭാരത്‌ ബന്ദിൽ നോൺ ബാങ്കിങ്‌ ഫിനാൻസ്‌ സ്ഥാപനങ്ങളിലെ ജീവനക്കാരും പങ്കെടുക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിൽ ചേർന്ന നോൺ ബാങ്കിങ്‌ ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയിസ് അസോസിയേഷൻ (സിഐടിയു) മേഖലാ പ്രവർത്തകയോഗങ്ങളിലാണ്‌ തീരുമാനം.  തിരുവനന്തപുരം മേഖലാ പ്രവർത്തകയോഗം സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ എസ്‌ പ്രവീൺ കുമാർ അധ്യക്ഷനായി. കേരള സർവകലാശാലയിൽനിന്ന്‌ എംഫിലിൽ ഒന്നാം റാങ്ക്‌ നേടിയ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം എ രാധാകൃഷ്‌ണന്റെ മകൾ എസ്‌ ആർ അഭിരാമിയെ ആദരിച്ചു. ഉദയകുമാർ കാട്ടായിക്കോണം, എം എസ്‌ അഭിലാഷ്, ജോൺ തോമസ് മുളയറ, എ രാധാകൃഷ്ണൻ, പി സന്ധ്യ, പി എൻ ശ്രീകുമാർ എന്നിവർ സംസാരിച്ചു.       Read on deshabhimani.com

Related News