ആഴിമല അപകടം; കാണാതായവർക്കായി തെരച്ചിൽ



കോവളം  ആഴിമലയിൽ കടലിൽവീണ് കാണാതായ രണ്ട്  യുവാക്കൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അപകടത്തിൽ മരിച്ച മനുവിന്‌ കോവിഡ് സ്ഥിരീകരിച്ചതോടെ തീരദേശ പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ് ഐയും ഒരു പൊലീസുകാരനും നാല് കോസ്റ്റൽ വാർഡന്മാരും നിരീക്ഷണത്തിലായി. ഇവരാണ്‌ കടലിൽനിന്നും മൃതദേഹം കരയ്‌ക്കെടുത്തത്‌.  പരിശോധനയിൽ കോവിഡ് -നെഗറ്റീവായ  ജോൺസന്റെ മൃതദേഹം  പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച പകൽ ബന്ധുക്കൾക്ക് വിട്ടുനൽകി. തുടർന്ന് പുല്ലുവിള സെന്റ്‌ ജേക്കബ് ഫെറോനാ ചർച്ച് സെമിത്തേരിയിൽ സംസ്‌കരിച്ചു.  പുല്ലുവിള ഇരയിമ്മൻ തുറയിൽ വർഗീസിന്റെ മകൻ സന്തോഷ്, ജോർജിന്റെ  മകൻ സാബു എന്നിവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോഴ്സ്മെന്റും തീരദേശ പൊലീസും മത്സ്യത്തൊഴിലാളികളും ശനിയാഴ്ച വൈകിട്ടുവരെയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കടൽക്ഷോഭവും ശക്തമാണ്‌. കന്യാകുമാരി ജില്ലയുടെ വിവിധ കടൽ ഭാഗങ്ങളിലും കൊല്ലംവരെയും ശനിയാഴ്ച പരിശോധന നടത്തി. പ്രതികൂല കാലാവസ്ഥ കാരണം   നിർത്തിയ  തെരച്ചിൽ ഞായറാഴ്ചയും തുടരും. Read on deshabhimani.com

Related News