ആ ചോക്ലേറ്റിൽ 
അഭിനന്ദനത്തിന്റെ മധുരം

തിരുവല്ലം സോണലിൽ നടന്ന നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിനിൽ 
പരാതി കേൾക്കുന്ന മേയർ ആര്യ രാജേന്ദ്രൻ


 സ്വന്തം ലേഖകൻ തിരുവനന്തപുരം പരാതികൾ കേൾക്കുന്നതിനിടെ മേയർക്ക്‌ ലഭിച്ച ആ ചോക്ലേറ്റിൽ അഭിനന്ദനത്തിന്റെ മധുരമായിരുന്നു. വാട്‌സാപ്പിൽ വ്യാസെന്ന കുട്ടിമിടുക്കൻ അയച്ച പരാതിക്ക്‌ ഉടൻ പരിഹാരം കാണാൻ തയ്യാറായതിനായിരുന്നു ക്യാമ്പയിനിൽ എത്തിയ വ്യക്തി മേയർക്ക്‌ ചോക്ലേറ്റ്‌ നൽകി നന്ദി അറിയിച്ചത്‌. മധുരമായും നന്ദിവാക്കുകളുമായും കോർപറേഷൻ ഭരണസമിതിക്കുള്ള അംഗീകാരം നേരിട്ടറിയാനുള്ള വേദി കൂടിയാകുകയാണ്‌ നഗരസഭ ജനങ്ങൾക്കൊപ്പം ക്യാമ്പയിൻ. തിരുവല്ലം സോണലും ക്യാമ്പയിൻ ഏറ്റെടുത്തു. സോണൽ ഓഫീസിൽ മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിനിൽ വിവിധ ആവശ്യങ്ങളും പരാതികളുമായെത്തിയവർ മടങ്ങിയത്‌ പൂർണ തൃപ്‌തിയോടെ.  109 പരാതിയാണ്‌ തിരുവല്ലം സോണൽ ഓഫീസിൽ ലഭിച്ചത്‌. പരാതികൾ നടപടികൾക്കായി മേയർ കൈമാറി. ഇതേസമയം ജനങ്ങൾക്ക്‌ ഏറെ ഉപകാരപ്രദമായ ക്യാമ്പയിനുമായി നിസ്സഹകരിക്കുന്ന ബിജെപി, യുഡിഎഫ്‌  കൂട്ടുകെട്ടിന്റെ വികസനവിരുദ്ധ രാഷ്ട്രീയവും ഇതിനകം ചർച്ചയായി. നുണകൾക്ക്‌ 
വികസനം മറുപടി: മേയർ നുണക്കോട്ടകൾ കെട്ടി കോർപറേഷനെ ഇകഴ്‌ത്തുന്നവർക്ക്‌ വികസനത്തിലൂടെ മറുപടി നൽകുമെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. തിരുവല്ലം സോണൽ ഓഫീസ്‌ തല ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മേയർ. അടുത്ത ക്യാമ്പയിൻ 23ന്‌ കുടപ്പനക്കുന്ന്‌ സോണലിൽ നടക്കും. Read on deshabhimani.com

Related News