കാര്യങ്ങൾ മനസ്സിലാക്കട്ടെയെന്ന്‌ 
വി മുരളീധരൻ



തിരുവനന്തപുരം നേമം റെയിൽവേ കോച്ചിങ്‌ ടെർമിനൽ കേന്ദ്രസർക്കാർ ഉപേക്ഷിച്ച വിഷയത്തിൽ കാര്യങ്ങൾ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്ന്‌ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ‘‘വാർത്തകൾ കണ്ടു. അടുത്തയാഴ്‌ചയോ അതിന്‌ പിന്നത്തെ ആഴ്‌ചയോ കേന്ദ്രറെയിൽവേ മന്ത്രിയെ കാണും. വിശദാംശങ്ങൾ കണ്ടശേഷം മറുപടി പറയാം’’ എന്നുമാണ്‌  അദ്ദേഹത്തിന്റെ മറുപടി.  കെയുഡബ്‌ള്യുജെ ജില്ലാ കമ്മിറ്റിയും കേസരി സ്‌മാരക ജേർണലിസ്‌റ്റ്‌ ട്രസ്‌റ്റും സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു. സിൽവർ ലൈൻ നിലവിൽ പ്രഖ്യാപിച്ച രീതിയിൽ നടപ്പാക്കാൻ അനുവദിക്കില്ല.  സ്വർണക്കടത്ത്‌ കേസിൽ ഇഡിയുടെ അന്വേഷണം തൃപ്‌തികരമോ അല്ലയോ എന്ന്‌ പറയില്ല. എച്ച്‌ആർഡിഎസിനെ അറിയില്ല. അഗ്നിപഥ്‌ പദ്ധതിയെ  യുവാക്കൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്‌. അവർ പ്രതിഷേധത്തിൽനിന്ന്‌ പിന്മാറണം.  മാധ്യമങ്ങൾ സമചിത്തത പാലിക്കണം–-  അദ്ദേഹം പറഞ്ഞു. കേരളത്തിൽ ബിജെപി സർക്കാരുണ്ടാക്കുമോയെന്ന ചോദ്യത്തിന്‌  ‘‘എനിക്ക്‌ തമാശയാണ്‌ തോന്നുന്നത്‌’ എന്നായിരുന്നു മറുപടി. Read on deshabhimani.com

Related News