മൂന്ന്‌ വിദ്യാർഥികളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത്‌ ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ പെരുമ്പഴുതൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച കനവ് -2022 ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര ഡിവൈഎഫ്ഐ പെരുമ്പഴുതൂർ മേഖലാ കമ്മിറ്റി കനവ് -2022  പരിപാടിയുടെ ഭാഗമായി മൂന്നു വിദ്യാർഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്തു.   സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരൻ ഉദ്ഘാടനംചെയ്തു. മേഖലാ പ്രസിഡന്റ് അജേഷ് സജു അധ്യക്ഷനായി.  മേഖലാ സെക്രട്ടറി നവീൻ,  കെ ആൻസലൻ എംഎൽഎ, നഗരസഭാ ചെയർമാൻ പി കെ രാജമോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി  ശ്രീകുമാർ, ആർ എസ് ബാലമുരളി, വി കേശവൻകുട്ടി, പി രാജൻ,  ജി സജി കൃഷ്ണൻ, കെ മോഹനൻ, സുജിത്ത്, അഡ്വ. സജീവ് സുദർശൻ, എം അഖിൽ, അഭിജിത്ത്, വിഷ്ണു എന്നിവർ സംസാരിച്ചു.  പെരുമ്പഴുതൂർ ഗവ. ഹൈസ്കൂളിലെ രണ്ട് വിദ്യാർഥികളുടെയും കീഴാറൂർ ഗവ. ഹൈസ്കൂളിലെ  ഒരു വിദ്യാർഥിയുടെയും വിദ്യാഭ്യാസ ചെലവാണ് ഡിവൈഎഫ്ഐ ഏറ്റെടുത്തത്. ഒരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് നെയ്യാറ്റിൻകരയിലെ എസ്എഫ്ഐ പൂർവകാലപ്രവർത്തകരുടെ കൂട്ടായ്മയുടെ സഹായത്തോടെയാണ് ഏറ്റെടുത്തത്. മറ്റൊരു കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് ഡിവൈഎഫ്ഐ ആലംപൊറ്റ യൂണിറ്റ് കമ്മിറ്റിയുടെ സഹായത്തോടെ ഏറ്റെടുത്തു. വരും വർഷങ്ങളിൽ കൂടുതൽ വിദ്യാർഥികളെ കനവിന്റെ ഭാഗമായി മാറ്റും. പ്രാഥമിക ചെലവിനായി രണ്ടായിരം രൂപയും പ്രതിമാസം ആയിരം രൂപയുമാണ് കുട്ടികൾക്ക് കനിവിന്റെ ഭാ​ഗമായി നൽകുന്നത്.   Read on deshabhimani.com

Related News