മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനെതിരെ 
നാടെങ്ങും പ്രതിഷേധം

മുഖ്യമന്ത്രിയെ കെപിസിസി പ്രസിഡന്റ് അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം 
സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  മുഖ്യമന്ത്രി പിണറായി വിജയനെ കെപിസിസി പ്രസിഡന്റ്‌ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച്‌ നാടെങ്ങും ജനരോഷം. ജില്ലയിൽ ഏരിയ കേന്ദ്രങ്ങളിലായിരുന്നു ആബാലവൃദ്ധം പങ്കെടുത്ത പ്രതിഷേധം. തലസ്ഥാന നഗരത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ  സിപിഐ  എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. പേരൂർക്കട  പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  ഏരിയ സെക്രട്ടറി എസ് എസ് രാജലാൽ ഉദ്ഘാടനം ചെയ്തു . ഏരിയ കമ്മിറ്റി അംഗം സി വേലായുധൻ നായർ അധ്യക്ഷനായി. സി ഐ ടി യു ജില്ലാ കമ്മിറ്റി അംഗം ബി ബിജു സംസാരിച്ചു. അമ്പലംമുക്കിൽ നിന്നാരംഭിച്ച പ്രകടനം പേരൂർക്കടയിൽ സമാപിച്ചു. നെടുമങ്ങാട്  നെടുമങ്ങാട് ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു.  സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ആര്‍ മധു അധ്യക്ഷനായി. കെ റഹീം സ്വാഗതം പറഞ്ഞു. ലേഖ സുരേഷ്, ടി പത്മകുമാര്‍,എം ശ്രീകേശ് എന്നിവര്‍ സംസാരിച്ചു. വിളപ്പിൽ  സിപിഐ എം വിളപ്പിൽ എരിയ കമ്മിറ്റി സംഘടിപ്പിച്ച  പ്രതിഷേധം  എരിയ സെക്രട്ടറി ആർ പി ശിവജി ഉദ്‌ഘാടനം ചെയ്തു. എം അനിൽ കുമാർ അധ്യക്ഷനായി. കെ ജയചന്ദ്രൻ, എസ്‌ ശിവപ്രസാദ് എന്നിവർ സംസാരിച്ചു. എസ്‌ സുരേഷ് ബാബു സ്വാഗതവും ജി എൽ അരുൺഗോപി നന്ദിയും പറഞ്ഞു. വിതുര  പുതുകുളങ്ങരയിൽ  ജില്ലാ കമ്മിറ്റി അംഗം വി കെ മധു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ ഷൗക്കത്തലി അധ്യക്ഷനായി. ഉഴമലയ്ക്കൽ ലോക്കൽ സെക്രട്ടറി എസ് മനോഹരൻ, ഏരിയ കമ്മിറ്റി അംഗം ഇ ജയരാജ് എന്നിവർ സംസാരിച്ചു. നേമം സിപിഐ എം നേമം ഏരിയ കമ്മിറ്റി പാപ്പനംകോട് ജങ്‌ഷനിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ജില്ലാ കമ്മിറ്റി അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു.  ഏരിയ കമ്മിറ്റി അംഗം ആർ പ്രദീപ്കുമാർ അധ്യക്ഷനായി. എരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ കമാൽ , നിറമൺകര വിജയൻ, കെ പ്രസാദ്, എസ് ആർ ശ്രീരാജ്, സി സിന്ധു, ടി മല്ലിക, ജെ ജെ അഭിജിത്ത് എന്നിവർ സംസാരിച്ചു.  നെയ്യാറ്റിൻകര നെയ്യാറ്റിൻകര ടൗണിൽ നടന്ന പ്രകടനം സ്വദേശാഭിമാനി പാർക്ക് ചുറ്റി കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിൽ സമാപിച്ചു. പ്രതിഷേധയോ​ഗം സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി കെ രാജ്മോഹൻ, കെ മോഹൻ, കെ കെ ഷിബു, ആർ വി വിജയബോസ്, കെ സോമൻ, കെ പി ശശിധരൻനായർ, എൻ എസ് അജയൻ, ഒ മുഹമ്മദ് ഹനീഫ തുടങ്ങിയവർ സംസാരിച്ചു. വെള്ളറട സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി വെള്ളറടയിൽ പ്രതിഷേധ സായാഹ്നം നടത്തി. ഏരിയ കമ്മിറ്റി അംഗം ടി എൽ രാജ് ഉദ്ഘാടനം ചെയ്തു. കെ എസ് മോഹൻ, വി എസ് ഉദയൻ, എം ആർ രംഗനാഥൻ, ടി വിനോദ്, കുടപ്പനമൂട് ബാദുഷ, തോട്ടത്തിൽ മധു  എന്നിവർ സംസാരിച്ചു. ഡി വേലായുധൻ നായർ അധ്യക്ഷനായി. ഇ ഷൈജു സ്വാഗതം പറഞ്ഞു. കഴക്കൂട്ടം സിപിഐ എം മംഗലപുരം ഏരിയയിലെ മുട്ടപ്പലം ജങ്‌ഷനിൽ നടന്ന പ്രതിഷേധയോഗം സിഐടിയു മംഗലപുരം ഏരിയ സെക്രട്ടറി വേങ്ങോട് മധു ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി രഘുനാഥൻനായർ, അനിലാൽ, ശോഭ, റിനു, സുരേഷ്, ബിനു, പ്രശോഭൻ, കെ എം റഷീദ്, രാധാകൃഷ്ണൻ, അനീഷ്  തുടങ്ങിയവർ സംസാരിച്ചു. കിളിമാനൂർ  മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് സിപിഐ എം കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോ​ഗവും നടത്തി. യോ​ഗം സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ അധ്യക്ഷനായി. ജി വിജയകുമാർ, സജീബ് ഹാഷിം തുടങ്ങിയവർ സംസാരിച്ചു.    Read on deshabhimani.com

Related News