തെക്കൻ കുരിശുമല തീർഥാടനം തുടങ്ങി

തെക്കൻ കുരിശുമല തീർഥാടനത്തിന് തുടക്കമിട്ട് നെയ്യാറ്റിൻകര രൂപതാ മെത്രാൻ റവ. ഫാ. വിൻസെന്റ്‌ സാമുവേൽ 
സംഗമ വേദിയിലെ കൊടിമരത്തിൽ പതാക ഉയർത്തുന്നു


വെള്ളറട അറുപത്തി ആറാമത് തെക്കൻ കുരിശുമല തീർഥാടനം തുടങ്ങി. നെയ്യാറ്റിൻകര രൂപതാ മെത്രാൻ റവ. ഫാ. വിൻസെന്റ്‌ സാമുവേൽ സംഗമ വേദിയിലെ കൊടിമരത്തിൽ പതാക ഉയർത്തി. വിവിധ പദയാത്രകൾ സംഗമവേദിയിൽ എത്തിയശേഷമാണ്‌ പതാക ഉയർത്തിയത്. തുടര്‍ന്ന് സംഘടിപ്പിച്ച പൊന്തിഫിക്കല്‍ ദിവ്യബലിക്ക്‌ ബിഷപ് നേതൃത്വം നല്‍കി. നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി ക്രിസ്‌തുദാസ് തീര്‍ഥാടന ദീപം തെളിച്ചു. തീര്‍ഥാടനകേന്ദ്രം ഡയറക്‌ടര്‍ മോണ്‍. വിന്‍സെന്റ്‌ കെ പീറ്റര്‍ സന്ദേശം നല്‍കി. കെസിവൈഎം ത്രേസ്യാപുരം യൂണിറ്റ് തെരുവ് നാടകം അവതരിപ്പിച്ചു. കുരിശിന്റെ വഴിയില്‍  നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗാനാഞ്ജലിയും പീയാത്താ വന്ദനവും നടത്തി. തുടർന്ന് സംഗമവേദിയില്‍നിന്നും നെറുകയിലേക്ക്‌ ദിവ്യജ്യോതി, പതാകാ പ്രയാണം സംഘടിപ്പിച്ചു. 20ന് രാവിലെ 6ന്‌ പ്രഭാത വന്ദനം സങ്കീര്‍ത്തന പാരായണം 6.30ന് ദിവ്യബലി നെറുകയില്‍, 7ന്‌ സംഗമവേദിയില്‍ ദിവ്യബലി 11.30ന് ആരാധനാ ചാപ്പലില്‍ ദിവ്യബലി, 3ന്‌ ദിവ്യകാരുണ്യ ആരാധന, 4.30ന് ദിവ്യബലിയുമുണ്ടാകും. ജില്ലയിലെ വിവിധ ഡിപ്പോകളിൽനിന്ന് കെഎസ്‌ആർടിസി പ്രത്യേക സർവീസ്‌ നടത്തും.   Read on deshabhimani.com

Related News