ഇ എം എസ് ദിനാചരണം

കൊയ്‌ത്തൂർക്കോണത്ത്‌ ഇ എം എസ് ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി 
വി ജോയി ഉദ്ഘാടനം ചെയ്യുന്നു


വർക്കല സിപിഐ എം വര്‍ക്കല ഏരിയയിലെ ഇടവ, ഇലകമൺ, പാളയംകുന്ന്, ചെമ്മരുതി, വെട്ടൂർ, ചെറുന്നിയൂർ, ഒറ്റൂർ, മണമ്പൂർ, വർക്കല സൗത്ത്, നോർത്ത്  ലോക്കൽ കമ്മിറ്റികളുടെയും വിവിധ ബ്രാഞ്ചുകളുടെയും നേതൃത്വത്തിൽ ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തലും അനുസ്‌മരണ യോഗവും നടത്തി. വർക്കല ഇ എം എസ് ഭവന് മുന്നിൽ ഏരിയ സെക്രട്ടറി എം കെ യൂസഫ് പതാക ഉയർത്തി. ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എം ലാജി, ബി എസ് ജോസ്, ബിന്ദു ഹരിദാസ്, എ നഹാസ്, വി സുധീർ, വി സുനിൽ, സ്‌മിതാ സുന്ദരേശൻ, ലോക്കൽ സെക്രട്ടറിമാരായ എൻ അരവിന്ദാക്ഷൻ, എൽ എസ് സുനിൽ തുടങ്ങിയവർ പങ്കെടുത്തു. ചെമ്മരുതി ലോക്കലിൽ ഏരിയ കമ്മിറ്റി അംഗം എസ് രാജീവ് പതാക ഉയർത്തി. എസ് സന്തോഷ്‌കുമാർ, ടിഎം സിനിമോൻ, ജയചന്ദ്രൻ, സുതൻ, പഞ്ചായത്ത് പ്രസിഡന്റ്‌ പ്രിയങ്ക ബിറിൽ തുടങ്ങിയവർ പങ്കെടുത്തു.  വര്‍ക്കല റെയില്‍വേ സ്റ്റേഷനുമുന്നില്‍ ഏരിയ കമ്മിറ്റി അംഗം ബിന്ദു ഹരിദാസ് പതാക ഉയര്‍ത്തി. ലോക്കൽ സെക്രട്ടറി എന്‍ അരവിന്ദാക്ഷന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ നിതിന്‍ നായര്‍, ഷൈന്‍ ശശിധരന്‍, സജി ഭുവനചന്ദ്രന്‍, മന്‍സാര്‍, വൈ ആര്‍ മുബാഷ്, ബാലസംഘം കണ്‍വീനര്‍ എസ് ധര്‍മേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കിളിമാനൂർ സിപിഐ എം നേതൃത്വത്തിൽ മടവൂരിൽ ഇ എം എസ് ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയം​ഗം മടവൂർ അനിൽ പതാക ഉയർത്തി. ബിനു, എം എസ് റാഫി, ഹർഷകുമാർ, എം ബിജുകുമാർ എന്നിവർ സംസാരിച്ചു. കിളിമാനൂർ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ പഴയകുന്നുമ്മേൽ ലോക്കൽ സെക്രട്ടറി എം സത്യശീലൻ പതാക ഉയർത്തി. ബി ജയതിലകൻ, അനൂപ് എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് സിപിഐ എം അഞ്ചുതെങ്ങ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എം എസ് അനുസ്‌മരണം സംഘടിപ്പിച്ചു. സിഐടിയുഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ അനുസ്‌മരണപ്രഭാഷണം നടത്തി. സി പയസ്, ആർ ജറാൾഡ്, ബി എൻ സൈജു രാജ്, ജസ്റ്റിൻ ആൽബി, ജോസ് ചാർളി എന്നിവർ സംസാരിച്ചു. വെഞ്ഞാറമൂട് സിപിഐ എം വെഞ്ഞാറമൂട് ഏരിയയിലെ ലോക്കൽ കേന്ദ്രങ്ങളിലും ബ്രാഞ്ചുകമ്മിറ്റികളുടെ നേതൃത്വത്തിലും ഇ എം എസ് ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ ഏരിയ സെക്രട്ടറി ഇ എ സലീം പതാക ഉയർത്തി. മംഗലപുരം  കൊയ്‌ത്തൂർക്കോണം ഇ എം എസ് സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ഇ എം എസ് ദിനാചരണവും സ്ഥാപക ദിനാഘോഷവും സിപിഐ എം ജില്ലാ സെക്രട്ടറി  വി ജോയി  ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എസ് ഹരികുമാർ അധ്യക്ഷനായി. സാംസ്‌കാരിക സമിതി സെക്രട്ടറി എ എസ് ഷൂജ, ഡോ. രാജ ഹരിപ്രസാദ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ വി വിജയകുമാർ, എം യാസിർ, ജെ ഉണ്ണിക്കൃഷ്ണൻ നായർ, ലോക്കൽ സെക്രട്ടറിമാരായ എസ് വി സജിത്ത്, മോഹനചന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.  പേരൂർക്കട  പേരൂർക്കട ഏരിയയിൽ മുഴുവൻ ലോക്കൽ ബ്രാഞ്ച് കേന്ദ്രങ്ങളിലും ഇ എം എസ് ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തി. ഏരിയാ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി സി വേലായുധൻ നായർ പതാക ഉയർത്തി. കരകുളത്ത് ജില്ലാ കമ്മിറ്റി അംഗം എസ് എസ് രാജലാൽ പതാക ഉയർത്തി. Read on deshabhimani.com

Related News