കെഎസ്‌ടിഎ യാത്രയയപ്പ് സമ്മേളനം

കെഎസ്ടിഎ യാത്രയയപ്പ് സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കിളിമാനൂർ കെഎസ്ടിഎ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കൗൺസിൽ അം​ഗങ്ങളായ, വിരമിക്കുന്ന മൂന്ന്‌ അധ്യാപകർക്കും സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് വിരമിക്കുന്ന  27 അധ്യാപകർക്കും യാത്രയയപ്പ് നൽകി. കിളിമാനൂർ ​ഗവ. ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ മുഖ്യ പ്രഭാഷകനായി. സബ് ജില്ലാ പ്രസിഡന്റ് എസ് ഷൈജു അധ്യക്ഷനായി.  കെഎസ്ടിഎ സംസ്ഥാന കൗൺസിൽ അം​ഗങ്ങളായ കെ വി വേണു​ഗോപാൽ, വി ആർ സാബു, എം എസ് ശശികല എന്നിവരും 27 അധ്യാപകർക്കുമാണ് യാത്രയയപ്പ് നൽകിയത്. കെഎസ്ടിഎ മുൻ ജനറൽ സെക്രട്ടറി എം ഷാജഹാൻ, സംസ്ഥാന എക്സിക്യൂട്ടീവം​ഗം പി വി രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ് ജവാദ്, ജില്ലാ കമ്മിറ്റിയം​ഗങ്ങൾ സംസാരിച്ചു.  Read on deshabhimani.com

Related News