അരവണപ്പായസവുമായി ദേവസ്വം എംപ്ലോയീസ് 
കോൺഫെഡറേഷൻ

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കായുള്ള അരവണപ്പായസം തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ തിരുവനന്തപുരം ഗ്രൂപ്പ് ജനറൽ സെക്രട്ടറി ഷിജൂഖാന് നൽകുന്നു


തിരുവനന്തപുരം ശിശുക്ഷേമ സമിതി ആസ്ഥാനത്ത്‌  കുഞ്ഞുങ്ങൾക്ക്‌  ശബരിമല അരവണപ്പായസം സമ്മാനിക്കാൻ തിരുവിതാംകൂർ ദേവസ്വം ജീവനക്കാരെത്തി.  വിവിധ ജില്ലകളിലെ ശിശുപരിചരണ /ദത്തെടുക്കൽ കേന്ദ്രങ്ങളിലെ കുഞ്ഞുങ്ങൾക്കുവേണ്ടിയും അരവണപ്പായസം സമ്മാനിക്കും. തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ തിരുവനന്തപുരം ഗ്രൂപ്പ് കമ്മിറ്റിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.    സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജൂഖാൻ അരവണ ടിന്നുകൾ ഏറ്റുവാങ്ങി. കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അരുൺകുമാർ എസ്, സെക്രട്ടറിയറ്റംഗം രാജീവ് ആർ,  കോൺഫെഡറേഷൻ തിരുവനന്തപുരം ഗ്രൂപ്പ് കമ്മിറ്റി സെക്രട്ടറി രാജേഷ് കെ എസ്, പ്രസിഡന്റ്‌ അരുൺ എസ്, ട്രഷറർ ആർ ബാഹുലേയൻ,  വിഭൂചന്ദ്രൻ, സുരേഷ്, അജേഷ് എന്നിവർ പങ്കെടുത്തു. ശിശുക്ഷേമ സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്‌ ബോർഡ് ജീവനക്കാരുടെ പൂർണപിന്തുണ ഉണ്ടാകുമെന്ന് കോൺഫെഡറേഷൻ  അറിയിച്ചു. Read on deshabhimani.com

Related News