എഡിഎസ്‌ തെരഞ്ഞെടുപ്പിൽ തോറ്റ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌



കിളിമാനൂർ സ്വന്തം വാർഡിൽ മൂന്ന് തവണ തുടർച്ചയായി മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റുവരെയായി. പക്ഷേ, സ്വന്തം വാർഡിലെ അയൽക്കൂട്ടം എഡിഎസ് തെരഞ്ഞെടുപ്പിൽ അടിതെറ്റി. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ്  ജി ശാന്തകുമാരിക്കാണ് അയൽക്കൂട്ട എഡിഎസ് തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി.    എഡിഎസിലെ 85 അം​ഗങ്ങളിൽ ഭൂരിപക്ഷവും പ്രസിഡന്റിന് എതിരെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. പതിനൊന്ന് പേരെയാണ് പുളിമാത്ത് പഞ്ചായത്തിലെ  എരുത്തിനാട് വാർഡിൽ എഡിഎസ് പ്രതിനിധികളായി തെരഞ്ഞെടുക്കേണ്ടിയിരുന്നത്. സമവായത്തിലൂടെ മത്സരം ഒഴിവാക്കാൻ എൽഡിഎഫ് അഭ്യർഥിച്ചിരുന്നു. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റ് പതിനൊന്ന് പേരുടെ പാനലുമായി എത്തുകയുമായിരുന്നു.    സമവായ സാധ്യത അടഞ്ഞതോടെ  തെരഞ്ഞെടുപ്പിലേക്ക് കാര്യങ്ങളെത്തി. ഫലം വന്നപ്പോൾ ബ്ലോക്ക് പ‍ഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീജയുടെ നേതൃത്വത്തിലുള്ള എൽഡിഎഫ് പാനലിന് എല്ലാവർക്കും 85ൽ ശരാശരി അമ്പതിലധികം വോട്ടും കിട്ടി.     പുളിമാത്ത് പഞ്ചായത്തിലെ കാരേറ്റ് വാർഡിലെ കോൺ​ഗ്രസ് വാർഡം​ഗം ആശയും  എൽഡിഎഫ് പാനലിനോട് മത്സരിച്ച് പരാജയപ്പെട്ടു. ഇതോടെ കോൺ​ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ സിഡിഎസ് ഭരണം എൽഡിഎഫിന് ലഭിക്കുമെന്ന് ഉറപ്പായി. Read on deshabhimani.com

Related News