21 ക്യാമ്പിലായി 582 പേർ

കാട്ടാക്കട മണ്ണടിക്കോണം ഭാഗത്ത്‌ സിഎസ്ഐ ചർച്ചിനോടു ചേർന്ന് കനാൽ ബണ്ടിൽ മണ്ണിടിഞ്ഞപ്പോൾ


തിരുവനന്തപുരം   ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് 21 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത്‌ 582 പേർ. ഏറ്റവും കൂടുതൽ ക്യാമ്പ്‌ നെയ്യാറ്റിൻകര താലൂക്കിലാണ്, 10 എണ്ണം. 82 കുടുംബത്തിലെ 206 പേർ ഇവിടെയുണ്ട്.  തിരുവനന്തപുരത്ത്‌ നാല് ക്യാമ്പ് തുറന്നു. 33 കുടുംബത്തിലെ 79 പേരും ചിറയിൻകീഴിലെ നാല് ക്യാമ്പിലായി 68 കുടുംബത്തിലെ 273 പേരും നെടുമങ്ങാട് മൂന്ന് ക്യാമ്പിലായി ഏഴ് കുടുംബത്തിലെ 24 പേരുമുണ്ട്. ക്യാമ്പുകൾ  തിരുവനന്തപുരം   കല്ലിയൂർ എംഎൻഎൽപിഎസ്‌, കോലിയക്കോട്‌ ഗവ. വെൽഫെയർ എൽപിഎസ്, ഈഞ്ചക്കൽ യുപിഎസ്-, കാലടി- ജിഎച്ച്എസ്.  നെയ്യാറ്റിൻകര  തോട്ടവാരം അങ്കണവാടി,  കഞ്ചാംപഴിഞ്ഞി- ജിഎച്ച്എസ്, ചെമ്പരുതിവിള മലങ്കാണി ചർച്ച്, ചെങ്കൽ സായ് കൃഷ്ണ സ്‌കൂൾ, അമരവിള എൽഎംഎസ്എൽപിഎസ്-, കൊല്ലയിൽ ഇ എം എസ് ലൈബ്രറി, പൂവാർ- ജിഎൽപിഎസ്,  കൊല്ലവംവിള എൽഎംഎസ് എൽപിഎസ്, വെങ്കുഴി- ജിഎൽപിഎസ്.  ചിറയിൻകീഴ്  പടനിലം- ജിഎൽപിഎസ്, ആറ്റിങ്ങൽ രാമച്ചംവിള എൽപിഎസ്, കുന്നുവാരം- ജിഎൽപിഎസ് കുന്നുവാരം, പുരവൂർ എസ്എൻവിയുപിഎസ്.  നെടുമങ്ങാട് വാമനപുരം ആനക്കുടി സ്‌കൂൾ, ആനാട്- വഞ്ചുവം, പൊന്മുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസ്. മണ്ണിടിച്ചിൽ: റോഡ് 
ഉപയോഗശൂന്യമായി കാട്ടാക്കട കനാൽ ബണ്ടിലെ മണ്ണ് ഇടിഞ്ഞുതാഴ്‌ന്നതിനെ തുടർന്ന് റോഡ് ഉപയോഗശൂന്യമായി.  മണ്ണടിക്കോണം ഭാഗത്ത്‌ സിഎസ്ഐ ചർച്ചിനോടു ചേർന്ന സ്ഥലത്താണ്‌ കനാൽ ബണ്ട് തകർന്ന് മണ്ണ് അറുപത് അടി താഴേക്കു പതിച്ചത്. തിങ്കളാഴ്ച വൈകിട്ട്‌ ആറോടെയായിരുന്നു അപകടം.അടിഭാഗത്തെ മണ്ണിടിഞ്ഞ് താഴ്ന്നതോടെ മുകളിൽ റോഡിന്റെ ടാർ ഭാഗം മാത്രമാണുള്ളത്‌. ഇതുവഴി കാൽനട യാത്രപോലും സാധ്യമല്ല. Read on deshabhimani.com

Related News