വഴയില – പഴകുറ്റി– 
നെടുമങ്ങാട് നാലുവരിപ്പാത 
യാഥാർഥ്യമാക്കണം



നെടുമങ്ങാട് നെടുമങ്ങാട് താലൂക്ക് നിവാസികളുടെ സ്വപ്ന പദ്ധതിയായ വഴയില–-പഴകുറ്റി-– നെടുമങ്ങാട് നാലുവരിപ്പാത എത്രയുംവേഗം യാഥാർഥ്യമാക്കണമെന്ന് സിപിഐ എം നെടുമങ്ങാട് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി ജയന്‍ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് അധ്യക്ഷനായി. ലേഖാ സുരേഷ് സ്വാഗതം പറഞ്ഞു. അജീംഖാൻ, അബ്നാഷ് അസീസ്, സി എസ് ശ്രീജ എന്നിവർ പ്രിസീഡിയം നിയന്ത്രിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കോലിയക്കോട് എൻ കൃഷ്ണൻനായർ, ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍, നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, ഷിജൂഖാന്‍, എസ് ആർ ഷൈന്‍ലാല്‍, പി ഹരികേശന്‍നായര്‍, മന്നൂര്‍ക്കോണം രാജേന്ദ്രന്‍, എസ് എസ് ബിജു എന്നിവർ സംസാരിച്ചു. എസ് ആർ ഷൈൻലാൽ അനുശോചനപ്രമേയവും ടി ആർ സുരേഷ് രക്തസാക്ഷിപ്രമേയവും അവതരിപ്പിച്ചു. സി സാബു എ ജി തങ്കപ്പൻനായർ അനുസ്മരണവും പി ജി പ്രേമചന്ദ്രൻ കൊല്ലങ്കാവ് ജി ചന്ദ്രൻ അനുസ്മരണവും നടത്തി. കെ റഹീം സെക്രട്ടറിയായി പതിനഞ്ചംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. Read on deshabhimani.com

Related News