‘ലഹരിക്കെതിരെ ജനകീയകവചം' 
പദ്ധതിക്ക്‌ തുടക്കം

ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പയിൻ ഋഷിരാജ് സിങ്‌ ഉദ്ഘാടനം ചെയ്യുന്നു


പേരൂർക്കട   ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ലഹരിക്കെതിരെ ജനകീയ കവചം' ക്യാമ്പയിന്‌ തുടക്കമായി. ഋഷിരാജ് സിങ്‌ ഉദ്ഘാടനം ചെയ്തു.   ലോക ചെസ് ബോക്സിം ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ ഗോപി ഷാജിയെ അനുമോദിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌ എ നിഖിൽ അധ്യക്ഷനായി. പി സി അരവിന്ദ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.    ആർ അമൽ, വി എസ് ശ്യാമ,  ജയപ്രകാശ്,  വി ബാലചന്ദ്രൻ, സി കെ ദിനേശ് കുമാർ  എസ് ആർ അരവിന്ദ്,  അർജുൻ രാജ്,  അനിൽ യാദവ്, എസ് കെ നിഷ തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ജാഗ്രതാസമിതി രൂപീകരിച്ചു. എട്ട് മേഖലകളിലെയും ക്യാമ്പയിൻ പൂർത്തിയാക്കി  25ന് യൂണിറ്റ് കേന്ദ്രങ്ങളിൽ ജനകീയ പ്രതിജ്ഞയെടുക്കും.   പാലോട് ലഹരിക്കെതിരെ ജനകീയകവചം തീർക്കാൻ ഡിവൈഎഫ്ഐ പെരിങ്ങമല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സമിതി രൂപീകരണവും ജനകീയ സദസ്സും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി കോമളം ഉദ്ഘാടനം ചെയ്തു.   എം എസ് സിയാദ്,  എസ് ബി അരുൺ,  പി എസ് മധു,  ജോർജ് ജോസഫ്, ഷെനിൽ റഹീം, ഗംഗാധരൻ, ഗോപീകൃഷ്ണ, റീജ ഷെനിൽ, കെ എസ് അൻസാം, വിഷ്ണു സുവർണൻ, സുധീർ ഇല്യാസ് , ഗോപൻ , ജീവ രാജേഷ്  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News