ഇ പത്മനാഭനെ അനുസ്മരിച്ചു

ഇ പത്മനാഭൻ ദിനത്തിൽ എൻ ജി ഓ യൂണിയൻ ആസ്ഥാനത്ത്‌ നടന്ന സ്മൃതി സംഗമം സിഐടിയു 
അഖിലേന്ത്യ വൈസ് പ്രസിഡന്റ് എ കെ പത്മനാഭൻ ഉത്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം കേരള എൻജിഒ യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന  ഇ പത്മനാഭന്റെ 31–--ാമത് അനുസ്മരണദിനം സംഘടിപ്പിച്ചു. തിരുവനന്തപുരം പിഎംജിയിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത്കുമാർ പതാക ഉയർത്തി. യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ ഇ പ്രേംകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം നോർത്ത് ജില്ലയിൽ വികാസ് ഭവൻ, പട്ടം, പുത്തൻചന്ത, ഫോർട്ട്, വഞ്ചിയൂർ, ഡിഎച്ച്എസ്, മെഡിക്കൽ കോളേജ്, കഴക്കൂട്ടം, ആറ്റിങ്ങൽ, ചിറയിൻകീഴ്,വർക്കല തുടങ്ങിയ ഏരിയ കേന്ദ്രങ്ങളിൽ കെ മനോജ് കുമാർ, എസ് സുധി, ആർ ദിനേശ്‌, രഞ്ജിത് എസ് നായർ, ഗിരീഷ് കുമാർ, എസ് സുഹാസ്, പി ഡൊമിനിക്, ജെ പി അരുൺ, ആർ എസ് സുരേഷ്‌, യു അനു, എസ് എൻ ആഗേഷ് ദാസ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.   ഓൺലൈനായി സംഘടിപ്പിച്ച സ്മൃതിസംഗമം സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ എ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. സ്മൃതി സംഗമത്തിൽ എൻജിഒ യൂണിയൻ മുൻ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. Read on deshabhimani.com

Related News