നെടുമങ്ങാട്ട്‌ ലൈഫിൽ 1929 വീട്‌

ലെെഫ് പദ്ധതിയിലെ വീടുകളുടെ നിർമാണ പൂർത്തീകരണ പ്രഖ്യാപനവും 
താക്കോൽ കൈമാറ്റവും മന്ത്രി ജി ആർ അനിൽ നടത്തുന്നു


നെടുമങ്ങാട് സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായുള്ള ലൈഫ് പദ്ധതി പ്രകാരം നെടുമങ്ങാട് നഗരസഭ നിർമിച്ച 1929 വീടിന്റെ നിർമാണ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ വിതരണവും നടന്നു. പതിനാറാം കല്ല് വാർഡിൽ  നെട്ടക്കോണത്ത് നിർമിച്ച വീടിന്റെ താക്കോൽ ദാനവും ഗൃഹപ്രവേശവും മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.  വീടുകളുടെ നിർമാണ പൂർത്തീകരണ പ്രഖ്യാപനവും അദ്ദേഹം നടത്തി. നഗരസഭാ ചെയർപേഴ്സൺ സിഎസ് ശ്രീജ  അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി  അധ്യക്ഷരായ ബി സതീശൻ,  പി  ഹരികേശൻനായർ, എസ് അജിത, പി വസന്തകുമാരി, സിന്ധു, നഗരസഭാ സെക്രട്ടറി ഷെറി, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു. ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചു നൽകിയത് നെടുമങ്ങാട് നഗരസഭയാണ്. Read on deshabhimani.com

Related News