എസ്‌പിസി യൂണിറ്റ്‌ ഉദ്ഘാടനം



ആര്യനാട് ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ്‌ പൊലീസ്‌ കേഡറ്റ് പദ്ധതിയുടെ സ്കൂൾതല പ്രഖ്യാപനം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എ മിനി അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്‌ വി വിജുമോഹൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹരിസുതൻ, എ എം ഷാജി, കാട്ടാക്കട ഡിവൈഎസ്പി പ്രശാന്ത്, സ്കൂൾ അധികൃതർ എന്നിവർ സംസാരിച്ചു.      ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതിയുടെ സ്കൂൾതല പ്രഖ്യാപനം ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ലളിത, ജില്ലാ പഞ്ചായത്തംഗം എസ് സുനിത, സ്കൂൾ മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ, ആര്യനാട് ഇൻസ്പെക്ടർ എൻ ആർ ജോസ്, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സ്കൂൾ അധികൃതർ എന്നിവർ സംസാരിച്ചു. പാലോട് നന്ദിയോട് എസ്കെവി ഹയർ സെക്കൻഡറി സ്കൂളിൽ അനുവദിച്ച സ്റ്റുഡന്റ്‌ പൊലീസ് കേഡറ്റ് പദ്ധതിയുടെ സ്കൂൾതല പ്രഖ്യാപനം ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജി കോമളം, പഞ്ചായത്ത് പ്രസിഡന്റ്‌ ശൈലജ രാജീവൻ, പാലോട് ഇൻസ്പെക്ടർ സി കെ മനോജ്, സ്കൂൾ അധികൃതർ തുടങ്ങിയവർ സംസാരിച്ചു നെടുമങ്ങാട് കരിപ്പൂര് ഗവ. ഹൈസ്കൂളില്‍ സ്കൂള്‍ പൊലീസ് കേഡറ്റ് യൂണിറ്റ് (എസ്‌പിസി ) ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂള്‍ എസ്പിസി ഓഫീസ് റൂമിന്റെ ഉദ്ഘാടനം മന്ത്രി ജി ആര്‍ അനിലും എസ്‌പിസി സര്‍ട്ടിഫിക്കറ്റ് കൈമാറ്റം  വലിയമല എസ്‌എച്ച്‌ഒ ശ്രീജിത്തും നിർവഹിച്ചു. സ്കൂള്‍  കമ്യൂണിറ്റി ഓഫീസര്‍മാരായ വി എസ് പുഷ്പരാജ്, ജാസ്മിന്‍ കരീം എന്നിവര്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചു. നഗരസഭാ ചെയര്‍പേഴ്സൻ ശ്രീജ സി എസ്, വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ പി വസന്തകുമാരി, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത രാജേഷ്, വലിയമല എസ്ഐ ഉണ്ണിക്കൃഷ്ണന്‍, പിടിഎ പ്രസിഡന്റ് ഗ്ലിസ്റ്റസ് ഇടമല, ഡി പ്രസാദ്, ശ്രീലത എസ്, ഹെഡ്മിസ്ട്രസ്‌ ബിന്ദു ജി, ഷീജാബീഗം എന്നിവര്‍ സംസാരിച്ചു.. Read on deshabhimani.com

Related News