ആലംകോട് മുഹമ്മദ് ഹാഷിമിനെ അനുസ്മരിച്ചു

ആലംകോട് മുഹമ്മദ് ഹാഷിം അനുസ്മരണത്തിൽ ബി സത്യൻ 
മുഖ്യപ്രഭാഷണം നടത്തുന്നു


ആറ്റിങ്ങൽ സിപിഐ എം  ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആലംകോട് മുഹമ്മദ് ഹാഷിമിനെ അനുസ്മരിച്ചു. എൻജിഒ യൂണിയൻ സംസ്ഥാന കൗൺസിൽ  അംഗവും കർഷകസഘം ഏരിയ കമ്മിറ്റിയംഗവും സംസ്ഥാന  സർവീസ് പെൻഷേനേഴ്സ് യൂണിയൻ  നേതാവുമായിരുന്നു.  സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബി സത്യൻ അനുസ്മരണ പ്രഭാഷണം നടത്തി.  ആറ്റിങ്ങൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ എ നജാം അധ്യക്ഷനായി.    സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എം പ്രദീപ്, എം മുരളി, ആറ്റിങ്ങൽ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ചന്ദ്രബോസ് , വെസ്റ്റ്  ലോക്കൽ സെക്രട്ടറി സി ദേവരാജൻ, ആറ്റിങ്ങൽ ഈസ്റ്റ്  ലോക്കൽ കമ്മിറ്റി അംഗം അനീഷ്, പെൻഷനേഴ്സ് യൂണിയൻ നേതാക്കളായ മുഹമ്മദ് ബഷീർ, ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News