ദേശീയപാതയിലൂടെയുള്ള മലിനജലമൊഴുകലിന് പരിഹാരമായി 

ഓട പഞ്ചായത്ത് ഫണ്ടുപയോഗിച്ച് വൃത്തിയാക്കുന്നത് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനന്‍ സന്ദർശിക്കുന്നു


 നേമം  ബാലരാമപുരം ജങ്ഷന് സമീപം ദേശീയപാതയ്‌ക്കരികില്‍ ആറുമാസമായി ഓട പൊട്ടി മലിനജലം ഒഴുകിയതിന് പരിഹാരമായി.  ഇതുസംബന്ധിച്ച് ജൂൺ 12ന് ദേശാഭിമാനി വാർത്ത നൽകിയിരുന്നു. വീട്ടുകാരും  വ്യാപാരികളും ബുദ്ധിമുട്ടിലായതോടെ പരാതികൾ നല്‍കിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ്‌ വാർത്ത നൽകിയത്‌.  ദേശീയപാതയ്‌ക്കരികിലെ  ഓടയായതുകാരണം പഞ്ചായത്തിന് അറ്റകുറ്റപ്പണിക്ക്‌ കഴിഞ്ഞിരുന്നില്ല.  ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി മോഹനൻ പഞ്ചായത്ത് അറ്റകുറ്റപ്പണിക്ക്‌  തയ്യാറാണെന്ന്‌ പിഡബ്യുഡിയെ അറിയിച്ചു.  അനുമതി ലഭിച്ചതോടെ  ബാലരാമപുരം പഞ്ചായത്തിന്റെ ഫണ്ടിൽ മണ്ണും മാലിന്യവും അടിയന്തരമായി നീക്കി. മലിനജലമൊഴുക്കിന്‌ പരിഹാരമായി.  Read on deshabhimani.com

Related News