നെയ്യാറിനും 
നിറം ചുവപ്പ്

നെയ്യാറ്റിന്‍കരയിലെ സ്വീകരണ കേന്ദ്രത്തില്‍ ജാഥാ ക്യാപ്റ്റന്‍ എം വി ഗോവിന്ദനെ കെ ആന്‍സലന്‍ എംഎല്‍എ പുഷ്പകിരീടം അണിയിക്കുന്നു


  നെയ്യാറ്റിൻകര നെയ്യാറിന്റെ തീരം ചുവപ്പിച്ച്‌ ജനകീയ പ്രതിരോധ ജാഥ. ടൗൺഹാളിന്‌ സമീപത്തുനിന്ന്‌ ജാഥാ ക്യാപ്‌റ്റൻ എം വി ഗോവിന്ദനെ തുറന്ന ജീപ്പിൽ ആശുപത്രി ജങ്‌ഷനിലെ സ്വീകരണകേന്ദ്രത്തിലെത്തിച്ചു. പതിനെട്ട് മേഖലയിൽനിന്നും റെഡ് വളന്റിയർമാരെത്തി. പഞ്ചവാദ്യം, ബാന്റ്‌മേളം, ​ഗരുഡൻകളി, തെയ്യം, വിളക്ക് കെട്ട് എന്നിവ അണിനിരന്നു. പതിനായിരങ്ങൾ സ്വീകരണകേന്ദ്രത്തിലേക്ക്‌ ഒഴുകിയെത്തി. രക്തസാക്ഷി സജിൻ ഷാഹുലിന്റെ കുടുംബാംഗങ്ങളും ജാഥയെ സ്വീകരിക്കാനെത്തിയിരുന്നു. വിഎസ്‌ഡിപി സംസ്ഥാന സെക്രട്ടറി എം വി മോഹനൻ നാടാർ സംഘടനയുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മുമായി ചേർന്ന്‌ പ്രവർത്തിക്കാനുള്ള തീരുമാനം സ്വീകരണകേന്ദ്രത്തിലെത്തി പ്രഖ്യാപിച്ചു.  സ്വാഗതസംഘം ചെയർമാൻ കെ ആൻസലൻ എം വി ഗോവിന്ദനെ പുഷ്‌പകിരീടം അണിയിച്ച്‌ സ്വീകരിച്ചു. ജാഥാ അംഗങ്ങളായ കെ ടി ജലീൽ എംഎൽഎ, സി എസ്‌ സുജാത, ജെയ്‌ക്ക്‌ സി തോമസ്‌, സിപിഐ എം  ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ആനാവൂർ നാ​ഗപ്പൻ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം, കെ എസ്‌ സുനിൽകുമാർ, എൻ രതീന്ദ്രൻ, നഗരസഭ ചെയർമാൻ പി കെ രാജ്‌മോഹൻ, ടി ശ്രീകുമാർ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News