ഇടവയിൽ കാർഷികമേഖലയ്ക്കും ഭവന നിർമാണത്തിനും മുൻഗണന



വർക്കല ഇടവ പഞ്ചായത്തിൽ 2023- –-24ൽ കാർഷികമേഖലയ്ക്കും ഭവന നിർമാണത്തിനും മുൻഗണന നൽകുന്ന ബജറ്റിന് ഭരണസമിതിയുടെ അംഗീകാരം. 30.81 കോടി (30,81,38,531-) വരവും 29.63 കോടി (29,63,84,412) ചെലവും 1.17 കോടി (1,17,54,119-) നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റും  ധന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ആർ എസ് ശുഭ കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് എ ബാലിക് അധ്യക്ഷനായി. പാർപ്പിടമേഖലയ്ക്ക് 5,13,60,000- രൂപയും പുതിയ റോഡുകളുടെ നിർമാണത്തിനായി 30,41,120 -രൂപയും വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽ ഉൽപ്പാദന, സേവന, പശ്ചാത്തല മേഖലകളിൽ 69,07,000- രൂപയും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ശുചിത്വം, മാലിന്യം, സംസ്കരണം എന്നിവയ്ക്കായി 65,79,000- രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.  കൃഷി, മൃഗസംരക്ഷണം, മത്സ്യ അനുബന്ധ മേഖലകൾക്ക് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്. വനിതകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പദ്ധതികളും ശാരീരിക–-മാനസിക വെല്ലുവിളി നേരിടുന്നവർക്കും വിദ്യാർഥികൾക്കും ഗുണപ്രദമായ പദ്ധതികളും ബജറ്റ് മുന്നോട്ടുവയ്ക്കുന്നുണ്ട്. ഭരണചെലവുകൾക്കും പദ്ധതി ഇതര വായ്പ തിരിച്ചടവ് ചെലവുകൾക്കും ഗണ്യമായ വകയിരുത്തലുകളാണ് ബജറ്റിലുള്ളത്. Read on deshabhimani.com

Related News