"സാന്ത്വന സ്പർശം' രോഗി ബന്ധു സംഗമം
കാട്ടാക്കട പൂവച്ചൽ പഞ്ചായത്ത് പാലിയേറ്റീവ് കെയറിന്റെ ഭാഗമായി രോഗി - ബന്ധു സംഗമം "സാന്ത്വന സ്പർശം" പൂവച്ചൽ യു പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി സനൽ കുമാർ അധ്യക്ഷനായി. ജി സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തും വീരണകാവ് കുടുംബാരോഗ്യ കേന്ദ്രവും പൂവച്ചൽ ആയുർവേദ - ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായാണ് സാന്ത്വന സ്പർശം സംഘടിപ്പിച്ചത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 418 പാലിയേറ്റീവ് രോഗികൾക്ക് ഗാർഹിക സാന്ത്വന പരിചരണം നൽകുന്നു. അതിന്റെ തുടർച്ചയായാണ്, പഞ്ചായത്തിലെ മുഴുവൻ പാലിയേറ്റീവ് രോഗികളെയും അവരുടെ ബന്ധുക്കളെയും ഒരുമിച്ച് ഒരു വേദിയിൽ കൊണ്ടുവരുന്നതിനായി ഈ പരിപാടി സംഘടിപ്പിച്ചത്. ഡോ. ജെ ഹരീന്ദ്രൻ നായർ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഒ ശ്രീകുമാരി,പ്രകൃതി ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഉഷ വിൻസെന്റ്, സ്ഥിരം സമിതി അധ്യക്ഷരായ ടി തസ്ലീം, ഒ ഷീബ , മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സൗമ്യ ജോസ് സ്വാഗതവും ഡോ. എസ് എൽ ഷീബ നന്ദിയും പറഞ്ഞു. Read on deshabhimani.com