പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ 
പെട്രോൾ ബോംബേറ്‌

ആര്യങ്കോട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ എറിഞ്ഞ 
പെട്രോൾ ബോംബിന്റെ അവശിഷ്ടം


  വെള്ളറട ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ പട്ടാപ്പകൽ പെട്രോൾ ബോംബേറ്‌. ബൈക്കിലെത്തിയ യുവാക്കളാണ്‌ അക്രമം നടത്തിയത്. ചൊവ്വ പകൽ പതിനൊന്നിനായിരുന്നു നാടിനെ നടുക്കിയ സംഭവം. ആർക്കും ആളപായമില്ല. സ്‌റ്റേഷന്‌ മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ്‌ ജീപ്പിന്റെ ചില്ലുകൾ തകർന്നു. മയക്കുമരുന്ന്‌ സംഘാംഗങ്ങളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്നാണ്‌ പൊലീസ്‌ നിഗമനം.   ബൈക്കിൽ അതിവേഗമാണ്‌ പ്രതികൾ എത്തിയത്‌. പിന്നിലിരുന്ന യുവാവാണ്‌ ബോംബുകൾ എറിഞ്ഞത്‌. സ്റ്റേഷനു മുന്നിലുണ്ടായിരുന്നവർ ഓടി മാറിയതിനാൽ ദുരന്തം ഒഴിവായി. ആക്രമണ ശേഷം മടങ്ങുന്നതിനിടെ ഇയാൾ ബാലൻസ് തെറ്റി റോഡിൽ വീണു.  പൊലീസ് പിൻതുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമികൾ കടന്നു. ഫോറൻസിക് വിദഗ്‌ധരെത്തി പരിശോധന നടത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതികൾക്കായി പൊലീസ്‌ അന്വേഷണം ഊർജിതമാക്കി. ‘സ്‌പൈഡർ’ അല്ലെങ്കിൽ ‘സ്‌കോർപിയോൺ’ മയക്കുമരുന്നു സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ്  നിഗമനം. സ്‌പൈഡർ, സ്‌കോർപിയോൺ  സംഘങ്ങളിലെ അംഗങ്ങളാകാം ബൈക്കിൽ ഉണ്ടായിരുന്നതെന്നാണ്‌ കണക്കുകൂട്ടൽ. 17ന്‌   ചെമ്പൂര് ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ മയക്കുമരുന്ന്‌ സംഘം പ്ലസ് ടു വിദ്യാർഥിയായ സനോജിനെ കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു. ഒറ്റശേഖരമംഗലം കേന്ദ്രീകരിച്ച് മലയോര മേഖലയിൽ കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘമാണ് സ്കൂളിൽ ആക്രമണം നടത്തിയതെന്നു തിരിച്ചറിഞ്ഞ പൊലീസ്‌ അന്വേഷണം  ആരംഭിച്ചു. ഇത്‌ സംഘത്തെ പ്രകോപിപ്പിച്ചതായി പൊലീസ്‌ കരുതുന്നു. നേരത്തെയും 
ആക്രമണം രണ്ടു വർഷങ്ങൾക്കു മുമ്പ്‌ ഇതേ സ്റ്റേഷൻ മദ്യ മയക്കുമരുന്നു ലോബികൾ ആക്രമിച്ച് പൊലീസ് ഉദ്യാഗസ്ഥരെ മർദിച്ചിരുന്നു.  കഴിഞ്ഞ വർഷം ഒറ്റ ശേഖരമംഗലം വട്ടപ്പറമ്പിൽ എക്സൈസ് റൈയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ചു കൊലപ്പെടുത്താനും മയക്കുമരുന്ന്‌ മാഫിയ ശ്രമിച്ചു.  പൊലീസിനെയും നാട്ടുകാരെയും ഭയപ്പെടുത്തി പ്രദേശത്ത്‌ സ്വൈര്യവിഹാരം നടത്തുകയാണ്‌ ലക്ഷ്യം. അതിർത്തി കടന്ന്‌ ‘മരുന്ന്‌’; സംഘർഷം പതിവ്‌  തമിഴ്നാട്ടിലെ വിവിധ  പ്രദേശങ്ങളിൽ നിന്ന് ക്യാരിയർമാർ മയക്കുമരുന്ന്‌ എത്തിക്കുന്നത് സ്കോർപിയോൺ, സ്പൈഡർ തുടങ്ങിയ  സംഘങ്ങളുടെ നേതൃത്വത്തിലാണ്‌. മേധാവിത്വം ഉറപ്പിക്കാനും നാടിനെ ഭയപ്പെടുത്താനും ഇരുസംഘവും തമ്മിലുള്ള ഏറ്റുമുട്ടലും പതിവാണ്‌.     Read on deshabhimani.com

Related News