സ്‌നേഹംനടിച്ച്‌ പീഡനം; പ്രതി അറസ്റ്റിൽ



തിരുവനന്തപുരം സ്‌നേഹംനടിച്ച്‌ പെൺകുട്ടിയെ പീഡിപ്പിച്ച എറണാകുളം സ്വദേശി അറസ്റ്റിൽ.  പള്ളിപ്പുറം ചേറായി സ്വദേശി ആഷിക്കാണ്‌ വലിയതുറ പൊലീസ് ചേറായിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. വിദേശത്ത്‌ പഠിക്കുകയായിരുന്ന പെൺകുട്ടി അവധിക്ക്‌ നാട്ടിൽ എത്തിയപ്പോഴാണ്‌ സംഭവം. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ പെൺകുട്ടിയെ ഹോട്ടലിൽ എത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഇയാൾ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്‌. ഭീഷണിപ്പെടുത്തിയ കേസ്‌ എറണാകുളം റൂറൽ പൊലീസിന് കൈമാറി.   Read on deshabhimani.com

Related News