ഹരിദാസൻ രക്തസാക്ഷി ദിനം ആചരിച്ചു

ഹരിദാസൻ രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


മംഗലപുരം സിപിഐ എം ആറ്റിപ്ര ലോക്കൽ കമ്മിറ്റിയിലെ സ്റ്റേഷൻകടവ് ബ്രാഞ്ചംഗമായിരുന്ന ഹരിദാസന്റെ 30–-ാമത് രക്തസാക്ഷി ദിനാചരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു.  ആറ്റിപ്ര ലോക്കൽ സെക്രട്ടറി വി സാംബശിവൻ അധ്യക്ഷനായി.   സംസ്ഥാന കമ്മിറ്റിയംഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം വി ജയപ്രകാശ്, കഴക്കൂട്ടം ഏരിയ സെക്രട്ടറി ശ്രീകാര്യം അനിൽ, കഴക്കൂട്ടം ഏരിയ കമ്മിറ്റിയംഗങ്ങളായ മേടയിൽ വിക്രമൻ, എസ് സനൽ, ആർ രാജേഷ്, സുരേഷ്ബാബു തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News