മാറനല്ലൂരിൽ റോഡ്‌ നിർമാണം തുടങ്ങി

മാറനല്ലൂർ പഞ്ചായത്തിൽ റോഡുകളുടെ നിർമാണം ഐ ബി സതീഷ്‌ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം മാറനല്ലൂർ പഞ്ചായത്തിലെ രണ്ട് റോഡ്‌ പുനർ നിർമാണം തുടങ്ങി. നിർമാണ പ്രവൃത്തികൾ ഐ ബി സതീഷ് എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കൊറ്റംപള്ളി–- പാറയിൽവിളാകം റോഡിന്റെയും  മുളമ്പള്ളിക്കോണം - –-കൊറകോണം–-തൂങ്ങാംപാറ എൽപിഎസ് റോഡിന്റെയും നവീകരണമാണ്‌ ആരംഭിച്ചത്. കൊറ്റംപള്ളി–- പാറയിൽവിളാകം റോഡ്‌ 40 ലക്ഷം ചെലവഴിച്ചും മുളമ്പള്ളിക്കോണം –-കൊറകോണം–-തൂങ്ങാംപാറ എൽപിഎസ് റോഡ്‌ 50 ലക്ഷം ചെലവഴിച്ചുമാണ്‌ പുനർനിർമാണം. ചടങ്ങിൽ മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ്കുമാർ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശാന്താ പ്രഭാകരൻ എന്നിവർ സംസാരിച്ചു.    Read on deshabhimani.com

Related News