നവജാതശിശു മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ



വിളപ്പിൽ  മലയിൻകീഴ് മണപ്പുറം പേരേകോണം അഖിൽ നിവാസിൽ അഖിൽ -–-മനീഷ ദമ്പതികളുടെ  നവജാതശിശു മരിച്ചു.  രക്തസ്രാവം മൂലം  ബുധനാഴ്‌ചയാണ്‌ മനീഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വേണ്ട രീതിയിൽ ചികിത്സിച്ചില്ലെന്നും സ്വാഭാവിക പ്രസവത്തിനായി വെള്ളിവരെ കാത്തിരുന്നെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഫ്ലൂയിഡ് പോകുന്നതടക്കം  ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വേണ്ടത്ര ശ്രദ്ധ കാണിച്ചില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ സ്കാൻ ചെയ്‌തതിൽ പ്രശ്‌നങ്ങൾ ഒന്നും കണ്ടെത്തിയില്ലെന്നും മനീഷയുടേത്‌ സ്വാഭാവിക പ്രസവമായിരുന്നെന്നും തെെക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട്‌ പ്രീതി ജെയ്‌ൻസ്‌ പറഞ്ഞു. ചികിത്സാ പിഴവ് കാരണമാണ് കുഞ്ഞ് മരിച്ചതെന്നാരോപിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രി  , ആരോഗ്യമന്ത്രി,  ഡിഎംഒ, തമ്പാനൂർ പൊലീസ്‌ എന്നിവർക്ക്‌  പരാതി നൽകി.  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർ നടപടികൾക്കായി കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.     Read on deshabhimani.com

Related News