പുത്തൻതോപ്പ് കുടുംബാരോഗ്യകേന്ദ്രത്തിന്‌ പുതിയ കെട്ടിടം



മംഗലപുരം പുത്തൻതോപ്പ് കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം ഓൺലൈനിലൂടെ ഫിഷറീസ്‌മന്ത്രി ജെ മേഴ്സികുട്ടിഅമ്മ നിർവഹിച്ചു. ഡെപ്യൂട്ടി സ്‌പീക്കർ വി ശശി അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ മത്സ്യത്തൊഴിലാളി അടിസ്ഥാന സൗകര്യ വികസനവും മാനവശേഷി വികസനവും പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്‌. 3.66  കോടി രൂപയാണ്‌ ഇതിനായി അനുവദിച്ചത്‌. ഇരുനില കെട്ടിടമാണ്‌ നിർമിച്ചത്‌. ഫാർമസി, ഒബ്സർവേഷൻമുറി ഉൾപ്പെടെയുള്ള ഒപി സംവിധാനവും 17 കട്ടിലുവീതം ഇടാവുന്ന രണ്ട് ഐപി വാർഡും ഉൾപ്പെടുത്തി.  ഫിഷറീസ് ഡയറക്ടർ എം ജി രാജമാണിക്യം, കെഎസ്‌സിഎഡിസി ചീഫ് എൻജിനിയർ എം എ മുഹമ്മദ്‌ അൻസാരി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷാനിബാ ബീഗം, കഠിനംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ഫെലിക്സ്, ജില്ലാ പഞ്ചായത്ത്‌ അംഗം എം ജലീൽ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ആശാമോൾ, ടി ആർ ഹരിപ്രസാദ്, ടൈറ്റസ്, സഫീർ തുടങ്ങിയവർ പങ്കെടുത്തു.   Read on deshabhimani.com

Related News