നിംസിൽ വാഴനൂൽ പട്ട് ഗവേഷണകേന്ദ്രം



തിരുവനന്തപുരം കേരളത്തിലെ ആദ്യ സ്വകാര്യ വാഴനൂൽ പട്ട് ഗവേഷണകേന്ദ്രം പദ്ധതിക്ക് നിംസ് മെഡിസിറ്റിയിൽ തുടക്കംകുറിച്ചു. നിംസ് ഗ്രീൻ ഇൻഡസ്ട്രിയൽ റെവല്യൂഷൻ (ജിഐആർ) സംരംഭത്തിന്റെ ഭാഗമായാണ് വാഴനൂൽ പട്ട് ഗവേഷണകേന്ദ്രം പദ്ധതി ആരംഭിക്കുന്നത്.  വാഴയുടെ നാരുപയോഗിച്ച് സാരികൾ, ഷർട്ടുകൾ, തുണിത്തരങ്ങൾ, ബാഗ്‌ തുടങ്ങിയവ നിർമിക്കും. നിരവധി പേർക്ക് ജോലി ലഭിക്കും. പദ്ധതി നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലർ ഡോ. എ പി മജീദ് ഖാൻ ഉദ്‌ഘാടനം ചെയ്‌തു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കോ വാഷ് ആൻഡ് സയൻസ് കമ്യൂണിക്കേഷൻ ചെയർമാൻ എൻ ബാലഗോപാൽ, നിംസ് മാനേജിങ് ഡയറക്ടർ എം എസ് ഫൈസൽ ഖാൻ, എൻ കെ ശശി, മുണ്ടയ്‌ക്കൽ രാജേഷ്, ലേഖ, മുരളീകൃഷ്ണൻ, ശിവ് കുമാർ രാജ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News