ശിവഗിരി സ്കൂളില്‍ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ചു



വർക്കല ശ്രീനാരായണ ഗുരു സ്ഥാപിച്ച ശിവഗിരി ഹൈസ്കൂളിന്റെ മുന്നിൽ ചിങ്ങപ്പുലരിയില്‍  ഗുരുദേവന്റെ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചു. സ്കൂള്‍ അങ്കണത്തില്‍ പ്രത്യേകം പണികഴിപ്പിച്ച മണ്ഡപത്തില്‍ ശിവഗിരി മഠം പ്രസിഡന്റ്‌ സ്വാമി സച്ചിദാനന്ദ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചു.  ചടങ്ങില്‍ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്  ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ബോര്‍ഡ് അംഗങ്ങളായ സ്വാമി വിശാലാനന്ദ, സ്വാമി ഗുരുപ്രസാദ് , സ്വാമി ബോധിതീര്‍ഥ, ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, വി ജോയി എംഎൽഎ, വർക്കല നഗരസഭാ ചെയര്‍മാന്‍  കെഎം ലാജി, സ്വാമി വിദ്യാനന്ദ, സ്വാമി അഭയാനന്ദ,  സ്വാമി വിരജാനന്ദ, സ്വാമി സുരേശ്വരാനന്ദ, സ്വാമി ഗോവിന്ദാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി ദേശികാനന്ദ യതി, സ്വാമി ദേവാത്മാനന്ദ സരസ്വതി, സ്വാമി ശ്രീനാരായണദാസ്, സ്വാമി പത്മാനന്ദ, ബ്രഹ്മചാരിമാര്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവർ പങ്കെടുത്തു. സ്കൂളില്‍  ഇംഗീഷ് മീഡിയം നഴ്സറി വിഭാഗത്തിനായി പണി കഴിപ്പിച്ച മഴവില്‍ ബ്ലോക്ക് സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാമി  സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ ഗ്രൗണ്ടില്‍ കോഫിഹൗസും പ്രവര്‍ത്തനം ആരംഭിച്ചു. Read on deshabhimani.com

Related News