അന്താരാഷ്ട്ര വിനോദയാത്രകളുമായി 
സഹകരണ സംഘം

അന്താരാഷ്ട്ര വിനോദ യാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ച് 
മജീഷ്യൻ ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു


ആറ്റിങ്ങൽ അന്താരാഷ്ട്ര വിനോദ യാത്രകൾക്ക് പുനരുജ്ജീവനമേകി ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം. മലയാളികൾക്ക് ലോകത്ത് ഉടനീളമുള്ള ടൂറിസം ഡെസ്റ്റിനേഷനുകൾ കുറഞ്ഞ ചെലവിൽ സന്ദർശിക്കുവാനുള്ള സൗകര്യമാണ്‌ സംഘം ഒരുക്കിയത്‌.    സിംഗപ്പൂർ യാത്രയോടെയാണ്  അന്താരാഷ്ട്ര യാത്ര ആരംഭിച്ചത്.  63 പേരടങ്ങുന്ന സംഘമാണ് യാത്ര തിരിച്ചത്.  മജീഷ്യൻ ഗോപിനാഥ് മുതുകാട്  ഫ്ളാഗ് ഓഫ് ചെയ്തു. സംഘം പ്രസിഡന്റ്‌ ഇളമ്പ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി രതീഷ് രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.  Read on deshabhimani.com

Related News